കൂലി തൊഴിലാളികളുടെ വേഷത്തില്‍ വിജിലന്‍സ്; കൃഷി ഓഫീസര്‍ അരലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്‍

കൂലി തൊഴിലാളികളുടെ വേഷത്തില്‍ വിജിലന്‍സ്; കൃഷി ഓഫീസര്‍ അരലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്‍
കൂലി തൊഴിലാളികളുടെ വേഷത്തില്‍ വിജിലന്‍സ്; കൃഷി ഓഫീസര്‍ അരലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്‍

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ കൃഷി ഫീല്‍ഡ് ഓഫീസര്‍ എന്‍ജി ജോസഫിനെ പൊലീസ് പിടികൂടി. കൂലിതൊഴിലാളിയുടെ വേഷത്തിലെത്തിയ വിജിലന്‍സ് അതീവ തന്ത്രപരമായാണ് ഓഫീസറെ പിടികൂടിയത്.

വായ്പയ്ക്കായി ബാങ്കില്‍ ഹാജരാക്കാന്‍ സ്ഥലപരിശോധനാ റിപ്പോര്‍ട്ടിന് അപേക്ഷിച്ച മൂവാറ്റുപുഴ സ്വദേശിയോട് ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് അരലക്ഷം രൂപ ഇന്നലെ കളക്ടേറ്റേില്‍ എത്തിക്കാന്‍ ആവശ്യപ്പട്ടിരുന്നു. തുടര്‍ന്ന് ക്യാന്റീന് സമീപത്തുവെച്ച് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം പിടികൂടുകയായിരുന്നു.

വിജിലന്‍സ് കൈമാറിയ പതിനായിരം രൂപയാണ് അപേക്ഷകന്‍ ഫീല്‍ഡ് ഓഫീസര്‍ക്ക് നല്‍കിയത്. പണം നല്‍കാതെ കാര്യം നടക്കില്ലെന്ന് ബോധ്യപ്പെട്ടപ്പോഴാണ് അപേക്ഷകന്‍ വിജിലന്‍സിനെ സമീപിച്ചത്. വിജിലന്‍സ് സംഘം ഫീല്‍ഡ് ഓഫീസറെ പിടികൂടാനുള്ള ശ്രമം കണ്ട് കളക്ടേറേറ്റിലെ ജീവനക്കാര്‍ ആദ്യം അമ്പരന്നു. തെരുവ് സംഘട്ടനമാണെന്നായിരുന്നു ഇവര്‍ കരുതിയിരുന്നത്. പിന്നീടാണ് വേഷപ്രച്ഛന്നരായ പൊലീസാണെന്ന് ഇവര്‍ക്ക് ബോധ്യമായത്.

കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനെ കൈയോടെ പിടികൂടിയെന്ന വാര്‍ത്തയറിഞ്ഞതോടെ ഓഫീസിന് സമീപനം വന്‍ ജനക്കൂട്ടം തടിച്ചുകൂടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com