പീഡനശ്രമത്തിന് കേസെടുത്തു ; സിപിഎം നേതാവ് രാജിവെച്ചു

പീഡന ശ്രമത്തിന് കേസെടുത്തതിനെ തുടർന്ന് സിപിഎം നേതാവ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു
പീഡനശ്രമത്തിന് കേസെടുത്തു ; സിപിഎം നേതാവ് രാജിവെച്ചു

വയനാട് : പീഡന ശ്രമത്തിന് കേസെടുത്തതിനെ തുടർന്ന് സിപിഎം നേതാവ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. വയനാട് നെന്മേനി പ‍ഞ്ചായത്ത് പ്രസിഡന്റ് സി ആർ കറപ്പനാണ് രാജിവെച്ചത്. പാർട്ടി നിർദേശ പ്രകാരമാണ് രാജി സമർപ്പിച്ചത്. 

വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന യുവതിയുടെ പരാതിയിൽ അമ്പല വയൽ പൊലീസ് ഇന്നലെ കറപ്പനെതിരെ കേസെടുത്തിരുന്നു. സംഭവം വിവാദമായതോടെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജിവെക്കാൻ പാർട്ടി കറപ്പനോട് നിർദേശിക്കുകയായിരുന്നു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com