വി​വാ​ഹേ​ത​ര ലൈം​ഗി​ക ബ​ന്ധം : വി​ധി യാഥാസ്ഥിതിക കുടുംബങ്ങളെ ശിഥിലമാക്കുമോ എന്ന് ആശങ്കയെന്ന് വനിതാ കമ്മീഷൻ 

വി​വാ​ഹേ​ത​ര ലൈം​ഗി​ക ബ​ന്ധം ക്രി​മി​ന​ൽ കു​റ്റ​മ​ല്ലെ​ന്ന സു​പ്രീം കോ​ട​തി വി​ധി ജ​നാ​ധി​പ​ത്യ രാ​ജ്യ​മെ​ന്ന നി​ല​യി​ൽ സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ങ്കി​ലും വി​ധി​യി​ൽ ആ​ശ​ങ്ക​യു​ണ്ടെ​ന്ന് വ​നി​താ​ക​മ്മീ​ഷ​ൻ
വി​വാ​ഹേ​ത​ര ലൈം​ഗി​ക ബ​ന്ധം : വി​ധി യാഥാസ്ഥിതിക കുടുംബങ്ങളെ ശിഥിലമാക്കുമോ എന്ന് ആശങ്കയെന്ന് വനിതാ കമ്മീഷൻ 

കൊ​ച്ചി: വി​വാ​ഹേ​ത​ര ലൈം​ഗി​ക ബ​ന്ധം ക്രി​മി​ന​ൽ കു​റ്റ​മ​ല്ലെ​ന്ന സു​പ്രീം കോ​ട​തി വി​ധി ജ​നാ​ധി​പ​ത്യ രാ​ജ്യ​മെ​ന്ന നി​ല​യി​ൽ സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ങ്കി​ലും വി​ധി​യി​ൽ ആ​ശ​ങ്ക​യു​ണ്ടെ​ന്ന് വ​നി​താ​ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ എം.​സി. ജോ​സ​ഫൈ​ൻ. ഏ​റെ​യും യാ​ഥാ​സ്ഥി​തി​ക കു​ടും​ബ​ങ്ങ​ളു​ള്ള കേ​ര​ള​ത്തി​ൽ പു​തി​യ​നി​യ​മം കു​ടും​ബ​ങ്ങ​ളെ ശി​ഥി​ല​മാ​ക്കു​മോ എ​ന്നാ​ണ് ആ​ശ​ങ്കയെന്നും അവർ പറഞ്ഞു.

 സ്ത്രീ​ക​ളെ അ​ന്ത​സി​ല്ലാ​ത്ത​വ​രും കു​റ്റ​ക്കാ​രു​മാ​യി​ട്ടാ​യി​രു​ന്നു 497-ാം വ​കു​പ്പ് നോ​ക്കി​ക്ക​ണ്ടി​രു​ന്ന​ത്. പു​തി​യ നി​യ​മ​ത്തി​ലൂ​ടെ അ​തി​നു മാ​റ്റം​വ​രി​ക​യാ​ണെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​തു​സം​ബ​ന്ധി​ച്ചു കൂ​ടു​ത​ൽ ച​ർ​ച്ച​ക​ൾ ന​ട​ക്കു​മെ​ന്നും ജോസഫൈൻ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com