സാലറി ചലഞ്ച്: വിസമ്മതപത്രം നല്‍കിയ പൊലീസുകാരെ സ്ഥലം മാറ്റി; പ്രതികാര നടപടിയെന്ന് ആരോപണം

സാലറി ചലഞ്ചിന് എതിരെ വിസമ്മതപത്രം നല്‍കിയ പൊലീസുകാരെ സ്ഥലം മാറ്റിയതായി ആരോപണം
സാലറി ചലഞ്ച്: വിസമ്മതപത്രം നല്‍കിയ പൊലീസുകാരെ സ്ഥലം മാറ്റി; പ്രതികാര നടപടിയെന്ന് ആരോപണം


തിരുവനന്തപുരം: സാലറി ചലഞ്ചിന് എതിരെ വിസമ്മതപത്രം നല്‍കിയ പൊലീസുകാരെ സ്ഥലം മാറ്റിയതായി ആരോപണം. തിരുവനന്തപുരം പേരൂര്‍ക്കട എസ്എപി ക്യാമ്പിലെ 14 പൊലീസുകാരെയാണ് മലപ്പുറം ദ്രുതകര്‍മ്മ സേനയിലേക്ക് സ്ഥലം മാറ്റിയത്. എസ്എപി ക്യാമ്പില്‍ നിന്ന് മാത്രം മുന്നിലേറെപ്പേര്‍ വിസമ്മതപത്രം നല്‍കിയതിന്റെ പ്രതികാര നടപടിയാണ് ഇതെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആരോപണം.

 എന്നാല്‍ അധികൃതര്‍ ആരോപണങ്ങള്‍ നിഷേധിച്ചു. ഏറ്റവും ജൂനിയറായവരെ തെരഞ്ഞെടുത്തുള്ള സ്ഥിരം സ്ഥലം മാറ്റമാണ് ഇതെന്നാണ് ഔദ്യോഗിക വിശദീകരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com