സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അസം സ്വദേശിയെ കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തു.
സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍

കുറുപ്പംപടി: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അസം സ്വദേശിയെ കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തു. അസം ഡക്കനോബാറ വില്ലേജ് സ്വദേശി ബിഹ്വ ബറുവ (22) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ കാണാതായതായി മൂന്നു ദിവസം മുമ്പ് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. 

തണ്ടേക്കാട് നിന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. അസം സ്വദേശികളായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വര്‍ഷങ്ങളായി കുറുപ്പംപടിക്കടുത്താണ് താമസം. പെണ്‍കുട്ടിയുടെ കുടുംബവുമായി പ്രതിക്കുള്ള പരിചയത്തിന്റെ പേരില്‍ കുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോവുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. വെങ്ങോല കുറ്റിപ്പാടത്ത് പ്ലൈവുഡ് കമ്പനിയില്‍ തൊഴിലാളിയാണ് പ്രതി. ഇയാളെ കുറുപ്പംപടി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com