ബിവറേജസുകള്‍ അടച്ചിട്ട തിരുവോണ നാളില്‍ ബാറുകള്‍ക്ക് ചാകര; നേടിയത് 60 കോടിയിലേറെ
By സമകാലികമലയാളം ഡെസ്‌ക് | Published: 28th September 2018 08:07 AM |
Last Updated: 28th September 2018 08:07 AM | A+A A- |

തിരുവനന്തപുരം: തിരുവോണത്തിന് സര്‍ക്കാരിന്റെ ചില്ലറ മദ്യവില്‍പനശാലകള്‍ അടച്ചിട്ടപ്പോള്‍ ബാറുകള്‍ക്ക് ചാകര. തിരുവോണത്തിന് മാത്രം സംസ്ഥാനത്തെ ബാറുകള്‍ക്ക് ലഭിച്ചത് 60 കോടിയിലേറെ രൂപ. പ്രളയവും തൊഴിലാളികളുടെ വര്‍ഷങ്ങളായുള്ള ആവശ്യവും കണക്കിലെടുത്ത് ഇത്തവണ സര്‍ക്കാര്‍ ബിവറേജുകള്‍ക്ക് തിരുവോണത്തിന് അവധി നല്‍കുകയായിരുന്നു. ഇതാണ് വലിയ വരുമാന വര്‍ധനവുണ്ടാക്കാന്‍ ബാറുകളെ സഹായിച്ചത്.
കഴിഞ്ഞ തിരുവോണത്തിന് ബിവറേജസ്് കോര്‍പറേഷന്‍ മാത്രം 49 കോടി രൂപയുടെ മദ്യം വിറ്റിരുന്നു. കണ്‍സ്യൂമര്‍ഫെഡിന്റെ വില്‍പന 12 കോടി രൂപ. ബിവറേജസ്് കോര്‍പറേഷന്‍ ഇത്തവണ ഉത്രാടത്തിനു 45.78 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ ഉത്രാടദിനത്തിലെ വില്‍പന 44 കോടിയും. ഈ വര്‍ഷം തിരുവോണത്തിന് അവധിയായിരുന്നതിനാല്‍ ഉത്രാടത്തിന് വലിയ വില്‍പന കണക്കു കൂട്ടിയിരുന്നു.
തിരുവോണത്തിന് ബാറുകള്‍ തുറക്കുന്നതിനാല്‍ ഉപയോക്താക്കള്‍ തലേന്ന് ചില്ലറ വില്‍പനശാലകളില്‍ തിരക്കു കൂട്ടിയില്ല. തിരുവോണ ദിവസം ബാറുകളില്‍ നല്ല തിരക്കായിരുന്നു. ബിവറേജസ് കോര്‍പറേഷനെക്കാള്‍ മൂന്നിരട്ടി വിലയ്ക്കാണ് ബാറുകളില്‍ മദ്യം വില്‍ക്കുന്നത്.