ആ​ശു​പ​ത്രി​യി​ലെ പ്ര​സ​വ മു​റി​യി​ല്‍ പ​ര്‍​ദ്ദ​യി​ട്ട് പൊലീസുകാരൻ; കേസെടുത്തു

മു​ഖ്യ​മ​ന്ത്രി​യു​ടെ ഗു​ണ്ടാ​വി​രു​ദ്ധ സ്ക്വാ​ഡി​ലെ അം​ഗ​മാ​യി​രു​ന്ന ഇ​യാ​ള്‍ ക​ഞ്ചാ​വ് മാ​ഫി​യ​യു​ടെ പ​ക്ക​ല്‍ നി​ന്നും കൈ​കൂ​ലി വാ​ങ്ങി​യ കേ​സി​ലും പ്ര​തി​യാ​ണ്
ആ​ശു​പ​ത്രി​യി​ലെ പ്ര​സ​വ മു​റി​യി​ല്‍ പ​ര്‍​ദ്ദ​യി​ട്ട് പൊലീസുകാരൻ; കേസെടുത്തു

തൊ​ടു​പു​ഴ: സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ പ്ര​സ​വ മു​റി​യി​ല്‍ പ​ര്‍​ദ്ദ​യി​ട്ട് ക​യ​റി​യ പൊലീസു​കാ​ര​നെതി​രെ കേ​സ്. കു‌​ള​മാ​വ് പൊലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ല്‍ പൊലീ​സ് ഓ​ഫീ​സ​ര്‍ നൂ​ര്‍ സ​മീ​റി​നെ​തി​രെ​യാ​ണ് തൊ​ടു​പു​ഴ പോ​ലീ​സ് കേ​സ് എ​ടു​ത്ത​ത്. 

മു​ഖ്യ​മ​ന്ത്രി​യു​ടെ ഗു​ണ്ടാ​വി​രു​ദ്ധ സ്ക്വാ​ഡി​ലെ അം​ഗ​മാ​യി​രു​ന്ന ഇ​യാ​ള്‍ ക​ഞ്ചാ​വ് മാ​ഫി​യ​യു​ടെ പ​ക്ക​ല്‍ നി​ന്നും കൈ​കൂ​ലി വാ​ങ്ങി​യ കേ​സി​ലും പ്ര​തി​യാ​ണ്. രാ​ത്രി എ​ട്ടോ​ടെ​യാ​യി​രു​ന്ന സം​ഭ​വം. പ്ര​സ​വ മു​റി​യു​ടെ സ​മീ​പ​ത്താ​യി ഇ​യാ​ള്‍ ചു​റ്റി​ക്ക​റ​ങ്ങി​യ​തു ക​ണ്ട് സം​ശ​യം തോ​ന്നി​യ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പു​രു​ഷ​നാ​ണെ​ന്ന് മ​ന​സി​ലാ​യ​ത്. പെ​ട്ടി​ ഓ​ട്ടോ​യി​ലാ​ണ് ഇ​യാ​ള്‍ എ​ത്തി​യ​ത്. വാ​ഹ​ന​ത്തി​ല്‍ മ​റ്റൊ​രാ​ളും ഉ​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com