'കേറി വരിനെടീ മക്കളേ' അയ്യപ്പസ്വാമി ഞങ്ങളെ വിളിക്കുന്നുവെന്ന് ശാരദക്കുട്ടി

സ്വാമിക്കറിയാം ആണ്‍വീടായാലും ആണ്‍കാടായാലും അത് വിരസവും അരസികവും അകാല്പനികവും മാലിന്യ ജടിലവുമാണെന്ന്  ശാരദക്കുട്ടി
'കേറി വരിനെടീ മക്കളേ' അയ്യപ്പസ്വാമി ഞങ്ങളെ വിളിക്കുന്നുവെന്ന് ശാരദക്കുട്ടി

കൊച്ചി: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് എഴുത്തുകാരി ശാരദക്കുട്ടി. കാടും മേടും കാട്ടാറുകളും കാനനവീഥികളും മലിനപ്പെടുത്തിയതിത്ര കാലവും പെണ്ണുങ്ങളല്ല. അതു കൊണ്ടു തന്നെ'കേറി വരിനെടീ മക്കളേ' എന്ന് ഗോഡ്ഫാദറിലെ അഞ്ഞൂറാന്‍ മുതലാളി വിളിച്ചതു പോലെ അയ്യപ്പസ്വാമി ഞങ്ങളെ വിളിക്കുമെന്ന് ശാരദക്കുട്ടി ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

അയ്യപ്പസ്വാമിക്കിഷ്ടമല്ലെങ്കില്‍ ഒറ്റമനുഷ്യരെ അടുപ്പിക്കരുത്.. കാട്ടാനകളും കരിമ്പുലികളും കടുവാ പടയണികളും മണിനാഗങ്ങളും തിരുനട കാക്കുന്ന കാനനക്ഷേത്രമായി അവിടം നിലകൊള്ളണം. കാനന ക്ഷേത്രം കാനനശോഭയോടെ, നിലനില്‍ക്കണമെന്നും ആരും  ആണും പെണ്ണും അങ്ങോട്ടു പോകരുത് എന്നുമാണ് വ്യക്തിപരമായ അഭിപ്രായമെന്നും ശാരദക്കുട്ടി പറഞ്ഞു

പോസ്റ്റിന്റെ പൂര്‍ണരൂപം


അയ്യപ്പസ്വാമിക്കിഷ്ടമല്ലെങ്കില്‍ ഒറ്റമനുഷ്യരെ അടുപ്പിക്കരുത്.. കാട്ടാനകളും കരിമ്പുലികളും കടുവാ പടയണികളും മണിനാഗങ്ങളും തിരുനട കാക്കുന്ന കാനനക്ഷേത്രമായി അവിടം നിലകൊള്ളണം.

കാടും മേടും കാട്ടാറുകളും കാനനവീഥികളും മലിനപ്പെടുത്തിയതിത്ര കാലവും പെണ്ണുങ്ങളല്ല. അതു കൊണ്ടു തന്നെ'കേറി വരിനെടീ മക്കളേ' എന്ന് ഗോഡ്ഫാദറിലെ അഞ്ഞൂറാന്‍ മുതലാളി വിളിച്ചതു പോലെ അയ്യപ്പസ്വാമി ഞങ്ങളെ വിളിക്കും.. കാരണം സ്വാമിക്കറിയാം ആണ്‍വീടായാലും ആണ്‍കാടായാലും അത് വിരസവും അരസികവും അകാല്പനികവും മാലിന്യ ജടിലവുമാണെന്ന്.

കാനന ക്ഷേത്രം കാനനശോഭയോടെ, നിലനില്‍ക്കണമെന്നും ആരും  ആണും പെണ്ണും അങ്ങോട്ടു പോകരുത് എന്നുമാണ് വ്യക്തിപരമായ അഭിപ്രായം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com