കൊച്ചിയില്‍ ഇന്ന് ഗതാഗത നിയന്ത്രണം

രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചു വരെ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് അധികൃതര്‍
കൊച്ചിയില്‍ ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചി : മെട്രോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ കൊച്ചിയില്‍ ഇന്ന് ഗതാഗത നിയന്ത്രണം. എസ്എ റോഡില്‍ കടവന്ത്ര- വൈറ്റില റൂട്ടിലാണ് ഗതാഗത നിയന്ത്രണം. എളംകുളം പാലത്തിന് സമീപം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചു വരെ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. 

ഈ സമയം റോഡില്‍ ഒരു വരി ഗതാഗതം മാത്രമാണ് അനുവദിക്കുക. എറണാകുളം ഭാഗത്തു നിന്നും വൈറ്റിലയിലേക്ക് വരുന്ന ബസുകള്‍, എളംകുളം ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് സുഭാഷ് ചന്ദ്രബോസ് റോഡിലൂടെ തിരിഞ്ഞ് പൊന്നുരുന്നി പാലം അടിപ്പാത വഴി വൈറ്റില ഹബ്ബിലെത്തണമെന്ന് അധികൃതര്‍ അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com