വല നിറയെ തക്കാളി ഞണ്ടുകൾ ; ആശങ്കയോടെ മൽസ്യ തൊഴിലാളികൾ

എസ്മിത് നീന്തൽ ഞണ്ട് (ചാരിബിഡ്സ് സ്മിതി ക്രാബ്) എന്നാണ് ശാസ്ത്ര നാമം
വല നിറയെ തക്കാളി ഞണ്ടുകൾ ; ആശങ്കയോടെ മൽസ്യ തൊഴിലാളികൾ

ആലപ്പുഴ : പ്രതീക്ഷയോടെ വലയെറിയുന്ന മൽസ്യതൊഴിലാളികൾക്ക് പക്ഷെ ലഭിക്കുന്നതാകട്ടെ തക്കാളി ഞണ്ടുകൾ. ഇതോടെ ആശങ്കയിലായിരിക്കുകയാണ് മൽസ്യതൊഴിലാളികൾ. വലയിൽ കുരുങ്ങുന്ന ഞണ്ടുകൾ വലകൾ കടിച്ചുകീറി നശിപ്പിക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ ദുരിതത്തിലാണ്. 

എസ്മിത് നീന്തൽ ഞണ്ട് (ചാരിബിഡ്സ് സ്മിതി ക്രാബ്) എന്നാണ് ഇതിന്റെ ശാസ്ത്ര നാമം. തക്കാളി ഞണ്ടെന്നാണ് മത്സ്യത്തൊഴിലാളികൾ വിളിക്കുന്നത്. കാലുകൾക്കു മാത്രം ബലമുള്ള ഇവയുടെ ശരീരഭാഗം തക്കാളിയുടെതുപോലെ ആയതിനാലാണിത്. ഇതു ഭക്ഷ്യയോഗ്യവുമല്ല. 

ആഴക്കടലിന്റെ അടിത്തട്ടിലാണ് തക്കാളി ഞണ്ടുകളുടെ വാസം. വലിയ ബോട്ടുകൾ ആഴക്കടലിൽ അരിച്ചുപെറുക്കി മത്സ്യ ബന്ധനം നടത്തിയതോടെ തക്കാളി ഞണ്ടുകൾ കൂട്ടത്തോടെ അറബിക്കടലിന്റെ തീരക്കടലിൽ എത്തിയതാകാമെന്നാണ് മൽസ്യ തൊഴിലാളികൾ പറയുന്നത്. തക്കാളി ഞണ്ടുകൾ വലകൾ നശിപ്പിക്കുന്നതുമൂലം ദിവസങ്ങളോളം മൽസ്യബന്ധനത്തിന് പോകാനാകാത്ത സ്ഥിതിയുണ്ടാകുന്നതായും തൊഴിലാളികൾ പറയുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com