ശബരിമല വിധി:  ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയാല്‍ ആരും തടയാന്‍ വരരുതെന്ന് രാഹുല്‍ ഈശ്വര്‍

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുളള സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ തെരുവിലിറങ്ങിയാല്‍ ആരും തടയാന്‍ വരരുതെന്ന് രാഹുല്‍ ഈശ്വര്‍
ശബരിമല വിധി:  ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയാല്‍ ആരും തടയാന്‍ വരരുതെന്ന് രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുളള സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ തെരുവിലിറങ്ങിയാല്‍ ആരും തടയാന്‍ വരരുതെന്ന് രാഹുല്‍ ഈശ്വര്‍. 

ജെല്ലിക്കെട്ടിന്റെ കാര്യത്തിലൊക്കെ സംഭവിച്ചതുപോലെ ഇവിടെയും സംഭവിച്ചുകൂടായ്കയില്ല. വിധിയില്‍ നീതി ലഭിച്ചില്ല. കോടതിയില്‍ നിന്ന് ബാലന്‍സ്ഡ് ആയുള്ള വിധി പോലുമല്ല വന്നത്. ഹിന്ദുക്കളുടെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ഇടപെട്ട രീതി ശരിയായില്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. മാത്രമല്ല ഒക്ടോബര്‍ ആദ്യ ആഴ്ച ചീഫ് ജസ്റ്റിസ് മാറുമെന്നതും പ്രതീക്ഷ തരുന്നതാണ്.

ഒക്ടോബര്‍ 16 വരെ റിവ്യൂ പെറ്റീഷന്‍ കൊടുക്കാന്‍ സമയമുണ്ട്. ഇതിനിടയില്‍ ജനങ്ങളില്‍ നിന്നും പ്രതിഷേധമോ മറ്റ് അക്രമ സംഭവങ്ങളോ ഉണ്ടായാല്‍ അത് ഭക്തരുടെ വികാരമായി മാത്രം കാണേണ്ടി വരും. ആ സമയത്ത് ആരും ചോദിക്കാനായി വരരുത്.രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
 

Related Article

മതം സ്ത്രീകളെ മാറ്റിനിര്‍ത്താനുള്ള മറയാകരുത് ; സ്ത്രീകളോടുള്ള ഇരട്ടത്താപ്പ് തരംതാഴ്ത്തലിന് തുല്യമെന്ന് സുപ്രിംകോടതി

വിധി നടപ്പാക്കേണ്ടത് ദേവസ്വം ബോര്‍ഡ്, അവര്‍ തീരുമാനിക്കട്ടേ; അതു കഴിഞ്ഞ് ആലോചിക്കാമെന്ന് ദേവസ്വം മന്ത്രി

എല്ലാം ദൈവനിശ്ചയം; എല്ലാവരെയും ഭഗവാന്‍ രക്ഷിക്കട്ടെ; ശബരിമല വിധിയില്‍  പ്രതികരണം

വിധി അഭിമാനകരം; ശബരിമല സമത്വത്തിന്റെ പൂങ്കാവനം, അവിടെ സ്ത്രീകളെ കയറ്റില്ലെന്ന് പറയുന്നത് അനീതി: ജി.സുധാകരന്‍

ശബരിമലയില്‍ സ്ത്രീ പ്രവേശനമാകാം ; ചരിത്ര വിധിയുമായി സുപ്രിംകോടതി

വര്‍ഷങ്ങള്‍ നീണ്ട വാദങ്ങള്‍; മാറി മറിഞ്ഞ നിലപാടുകളും പ്രതിഷേധങ്ങളും; ശബരിമല കേസിന്റെ നാള്‍വഴി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com