ശബരിമല സ്ത്രീപ്രവേശനം: താമസവും ശുചിമുറിയും സുരക്ഷയും വെല്ലുവിളി; നൂറേക്കര്‍ വേണമെന്ന് ദേവസ്വം ബോര്‍ഡ് 

മണ്ഡലകാലം ആരംഭിക്കാന്‍ ചുരുങ്ങിയ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുകയാണ് ദേവസ്വം ബോര്‍ഡിന് മുന്നിലെ പ്രധാന കടമ്പ
ശബരിമല സ്ത്രീപ്രവേശനം: താമസവും ശുചിമുറിയും സുരക്ഷയും വെല്ലുവിളി; നൂറേക്കര്‍ വേണമെന്ന് ദേവസ്വം ബോര്‍ഡ് 

പത്തനംതിട്ട:  ശബരിമലയില്‍ എല്ലാ പ്രായക്കാരായ സ്ത്രീകള്‍ക്കും പ്രവേശനം അനിവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി സര്‍ക്കാരിനും ദേവസ്വം ബേര്‍ഡിനും മുന്നില്‍ ഉയര്‍ത്തുന്നത് വലിയ വെല്ലുവിളി. മണ്ഡലകാലം ആരംഭിക്കാന്‍ ചുരുങ്ങിയ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുകയാണ് ദേവസ്വം ബോര്‍ഡിന് മുന്നിലെ പ്രധാന കടമ്പ. 45ദിവസത്തിനുള്ളില്‍ ഇത് ഒരുക്കേണ്ടിവരും. 

സ്ത്രീകള്‍ക്കൂകൂടി ഇനി താമസ, ശുചിമുറി സൗകര്യങ്ങള്‍ ഒരുക്കണം. ത്രിവേണിയില്‍ 500ല്‍ താഴെ ശൗചാലയങ്ങള്‍ മാത്രമാണ് നിലവിലുള്ളത്. താമസത്തിനോ വിശ്രമത്തിനോ ഇവിടെ സൗകര്യങ്ങളില്ല. സ്ത്രീകള്‍ക്കായി പ്രത്യേക സ്‌നാനഘട്ടവും നിര്‍മിക്കണം. പ്രാഥമിക ആവശ്യങ്ങള്‍ക്ക് നിലയ്ക്കലിലും കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കണം. സുരക്ഷയാണ് മറ്റൊരു പ്രശ്‌നം. പമ്പ മുതല്‍ സന്നിധാനം വരെയുള്ള പാതയില്‍ വനിത സുരക്ഷ സേനാംഗങ്ങളെ വിന്യസിപ്പിക്കണം. 

ദേവസ്വം ബോര്‍ഡിന്റെ കൈവശമുള്ളത് 50ഏക്കറില്‍ താഴെ ഭൂമിമാത്രമാണ്. നിലവിലെ സ്ഥിതിയില്‍ നൂറേക്കര്‍ ഭൂമി കൂടി ശബരിമല ക്ഷേത്രത്തിന് ചുറ്റും കിട്ടിയാല്‍ സാധാരണ നിലയ്ക്കുള്ള താമസസൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു. പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ ഉള്‍പ്പെടുന്നതിനാല്‍ ഭൂമി വിട്ടുകിട്ടല്‍ എളുപ്പമാകില്ല. 

വനിതകള്‍ക്കായി ദര്‍ശനത്തിനും വഴിപാടിനും പ്രത്യേക ക്യൂവും ഒരുക്കേണ്ടിവരുമെന്നതും ദേവസ്വം ബോര്‍ഡിന് വെല്ലുവിളിയാകാന്‍ ഇടയുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com