ശബരിമലയില്‍ ഒരു സ്ത്രീയും പോകില്ല, ബുദ്ധിജീവികളുടേത് ഗീര്‍വാണം മാത്രമെന്ന് ശോഭാ സുരേന്ദ്രന്‍ 

ഒരു സ്ത്രീയും അവിടെ പോകുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍
ശബരിമലയില്‍ ഒരു സ്ത്രീയും പോകില്ല, ബുദ്ധിജീവികളുടേത് ഗീര്‍വാണം മാത്രമെന്ന് ശോഭാ സുരേന്ദ്രന്‍ 

തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമെന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടെങ്കിലും, ഒരു സ്ത്രീയും അവിടെ പോകുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. യുക്തിവാദികളും ബുദ്ധിജീവികള്‍ എന്ന് നടിക്കുന്നവരുമൊക്കെ ഗീര്‍വാണ പ്രഭാഷണം നടത്തും. എന്നാല്‍ ഒരാള്‍ പോലും ശബരിമലയില്‍ പോകുമെന്ന് താന്‍ കരുതുന്നില്ലെന്ന് ശോഭാ സുരേന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

താന്ത്രികവിദ്യ അനുസരിച്ച് ശാസ്ത്രീയമായി പ്രാണപ്രതിഷ്ഠ നടത്തുന്ന ക്ഷേത്രങ്ങളിനകത്ത് നിലനില്‍ക്കുന്ന ചൈതന്യത്തെ കുറിച്ച് ബോധ്യമുളളവരും അതിനനുസരിച്ച് പക്വമായി തന്നെ ഈ അനുഷ്ഠാനത്തെ , പാരമ്പര്യത്തെ കൈകാര്യം ചെയ്ത് മുന്നോട്ടുപോകാന്‍ മതവിശ്വാസികളായ സ്ത്രീകള്‍ക്ക് സാധിക്കുമോ ഇല്ലയോ എന്ന് സാംസ്‌കാരിക കേരളം കാണിച്ചുതരുമെന്നാണ് ഈ സമയത്ത് പറയാന്‍ ഉളളതെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

സ്ത്രീകളുടെ ശബരിമല പ്രവേശനവിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഗൂഡാലോചന നടത്തി. സത്രീകള്‍ക്ക് ഏതു സമയത്തും അമ്പലത്തില്‍ പോകാം. ആചാരവും വേണ്ട അനുഷ്ഠാനവും വേണ്ട എന്ന നിലയില്‍ ജനങ്ങളെ ചിന്തിപ്പിക്കാന്‍ വേണ്ടി കേരള സര്‍ക്കാര്‍ ഗൂഡാലോചന നടത്തി എന്ന് അവര്‍ ആരോപിച്ചു. പാരമ്പര്യങ്ങളോട് ആദരവ് പുലര്‍ത്തികൊണ്ട് ആചാര്യസമൂഹമായും മതപണ്ഡിതന്‍മാരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല. അത്തരം ചര്‍ച്ചകളിലുടെ ഉരുത്തിരിയുന്ന ആശയങ്ങള്‍ വാദമുഖമായി അവതരിപ്പിക്കാനും സര്‍ക്കാര്‍ മുന്നോട്ടുവന്നില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com