തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ആശയസംഘര്‍ഷത്തിലേക്ക് പോകാതെ സര്‍ക്കാര്‍ സമന്വയത്തിന്റെ അന്തരീക്ഷം ഉണ്ടാകണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള. വിധി വായിച്ചശേഷം ബിജെപി വിശദമായി പ്രതികരിക്കും. ആരാധനാ രംഗത്ത് ലിംഗ വ്യത്യാസമില്ലാതെ എല്ലാവരേയും തുല്യരായി പരിഗണിക്കണം എന്നാണ് ബിജെപി ദേശീയതലത്തില്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. എന്നാല്‍ വിശ്വാസത്തെ ബലപ്പെടുത്തണം. വിശ്വാസത്തെ ഹനിക്കുന്ന ഒരു പ്രവൃത്തിയും ആരില്‍നിന്നും ഉണ്ടാകാന്‍ പാടില്ല. ഇക്കാരണത്താല്‍ കോടതിവിധിയോട് സമ്മിശ്രമായി പ്രതികരിക്കാനേ ഇപ്പോള്‍ കഴിയൂ.
വിധി വന്നയുടനെ സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുമെന്നാണ് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാനുള്ള സിപിഎമ്മിന്റെ തന്ത്രം നടക്കില്ല. സര്‍ക്കാര്‍ ആരെയും പ്രകോപിതരാക്കരുത്. സംഘര്‍ഷത്തിലേക്ക് കാര്യങ്ങളെ എത്തിക്കാതിരിക്കാന്‍ ദേവസ്വം ബോര്‍ഡും ശ്രദ്ധിക്കണം. വിധിയെ സര്‍ക്കാര്‍ രാഷ്ട്രീയമായി ഉപയോഗിച്ചാല്‍ ബിജെപി എതിര്‍ക്കും.
ആരാധന സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് തന്ത്രിമാരും ആചാര്യന്‍മാരുമാണ്. അവരുടെ അഭിപ്രായം മുഖവിലയ്‌ക്കെടുക്കണം. എടുത്തുചാടി സര്‍ക്കാര്‍ ഒന്നും ചെയ്യരുത്. വിശ്വാസത്തിന് കോട്ടം വരാന്‍ പാടില്ലാത്തതിനൊപ്പം സ്ത്രീ സമത്വം ഉണ്ടാകണം. സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത എത്രയേ ആരാധനാലയങ്ങള്‍ മറ്റു സമുദായങ്ങളിലുണ്ടെന്നും ചോദ്യത്തിന് മറുപടിയായി ശ്രീധരന്‍പിള്ള പറഞ്ഞു.
അയ്യപ്പഭക്തര്‍ പ്രത്യേക വിഭാഗം: മതവിശ്വാസങ്ങളില്‍ കോടതി ഇടപെടരുത്; എതിര്‍ത്ത് വനിതാ ജഡ്ജി
ശബരിമല വിധി: ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയാല്‍ ആരും തടയാന്‍ വരരുതെന്ന് രാഹുല്‍ ഈശ്വര്‍
'സ്ത്രീകളുടെ വിജയം' ; ഉടന്‍ ശബരിമലയില്‍ പ്രവേശിക്കുമെന്ന് തൃപ്തി ദേശായി
എല്ലാം ദൈവനിശ്ചയം; എല്ലാവരെയും ഭഗവാന്‍ രക്ഷിക്കട്ടെ; ശബരിമല വിധിയില്‍ പ്രതികരണം
ശബരിമലയില്‍ സ്ത്രീ പ്രവേശനമാകാം ; ചരിത്ര വിധിയുമായി സുപ്രിംകോടതി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ