ബാലഭാസ്‌കറിന്റെ ചികിത്സക്കായി എയിംസില്‍ നിന്ന് ഡോക്ടറെത്തും; പ്രാര്‍ത്ഥനയോടെ കുടുംബം

ബാലഭാസ്‌കറിന്റെ ചികിത്സക്കായി എയിംസില്‍ നിന്ന് ഡോക്ടറെത്തും; പ്രാര്‍ത്ഥനയോടെ കുടുംബം
ബാലഭാസ്‌കറിന്റെ ചികിത്സക്കായി എയിംസില്‍ നിന്ന് ഡോക്ടറെത്തും; പ്രാര്‍ത്ഥനയോടെ കുടുംബം

തിരുവനന്തപുരം: കാറപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ബാലഭാസ്‌കറിനെ ചികിത്സിക്കാന്‍ എയിംസില്‍ നിന്ന് ഡോക്ടറെത്തും. ന്യൂറോ സര്‍ജനെ അയക്കുമെന്ന് കേന്ദ്രമന്ത്രി ജെ.പി നദ്ദ ഉറപ്പുനല്‍കിയതായി ശശി തരൂര്‍ എംപി പറഞ്ഞു. 

ചികിത്സയില്‍ കഴിയുന്ന ബാലഭാസ്‌കറിന്റെയും ഭാര്യ ലക്ഷ്മിയുടെയും അവസ്ഥയില്‍ മാറ്റമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കര്‍ ഇപ്പോഴും അബോധാവസ്ഥയിലാണ്. എന്നാല്‍ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. ലക്ഷ്മിക്ക് മയക്കത്തിനിടയില്‍ ഇടയ്ക്ക് ബോധം തെളിയുന്നുണ്ട്. എന്നാല്‍ പൂര്‍ണ്ണമായ ബോധാവസ്ഥയിലേക്ക് എത്തിയിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു 

ചൊവ്വാഴ്ച പുലര്‍ച്ചെ 4:30 യോടെയാണ് ബാലഭാസ്‌കറും ഭാര്യ ലക്ഷ്മിയും മകള്‍ തേജസ്വിനി ബാലയും സഞ്ചരിച്ച കാര്‍ തിരവനന്തപുരം പള്ളിപ്പുറം താമരക്കുളത്തിന് സമീപം മരത്തിലിടിച്ച് തകര്‍ന്നത്. അപകടത്തില്‍ മകള്‍ തേജസ്വിനി ബാല മരിച്ചിരുന്നു. തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തില്‍ നിന്ന് മടങ്ങുന്ന വഴിയാണ് അപകടം സംഭവിച്ചത്. കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ നാലുപേരെയും പുറത്തെടുത്തത്. െ്രെഡവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പൊലീസിന്റെ അനുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com