യാത്രയ്ക്ക് മുന്‍പ് മൊബൈല്‍ വാങ്ങി നല്‍കി; നാല്‍പ്പതുകാരിയായ അധ്യാപികയും നാടുവിട്ട വിദ്യാര്‍ത്ഥിയും പിടിയില്‍

യാത്രയ്ക്ക് മുന്‍പ് മൊബൈല്‍ വാങ്ങി നല്‍കി-  നാല്‍പ്പതുകാരിയായ അധ്യാപികയും നാടുവിട്ട വിദ്യാര്‍ത്ഥിയും പിടിയില്‍
യാത്രയ്ക്ക് മുന്‍പ് മൊബൈല്‍ വാങ്ങി നല്‍കി; നാല്‍പ്പതുകാരിയായ അധ്യാപികയും നാടുവിട്ട വിദ്യാര്‍ത്ഥിയും പിടിയില്‍

ചേര്‍ത്തല: തണ്ണീര്‍മുക്കത്തുനിന്ന് കഴിഞ്ഞ ഞായറാഴ്ച കാണാതായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെയും അധ്യാപികയെയും ചെന്നൈയില്‍ നിന്ന് പിടികൂടി. മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്ന് നടത്തിയ പൊലീസ് നീക്കമാണ് ഫലം കണ്ടത്. ചെന്നൈയിലെത്തിയ സംഘം ഇന്നലെയാണ് ഇരുവരെയും പിടികൂടിയത്.

തണ്ണീര്‍മുക്കത്തെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അധ്യാപികയായ മിനി ഇതേ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമായി ഒന്നിച്ച് നാട് വിട്ടത്. മിനിയെ കോടതി റിമാന്റ് ചെയ്തു. പിന്നീട് ജാമ്യം ലഭിച്ചു. വിദ്യാര്‍ത്ഥിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി രക്ഷാകര്‍ത്താക്കള്‍ക്കൊപ്പം അയച്ചു. കുട്ടിയെ തട്ടിക്കൊണ്ട് പോയതിന് അധ്യാപികയ്‌ക്കെതിരെ പൊലിസ് കേസെടുത്തു.

്അധ്യാപിക നേരത്തെ വിദ്യാര്‍ത്ഥിക്ക് മൊബൈല്‍ ഫോണും ഷര്‍ട്ടും വാങ്ങി നല്‍കിയിരുന്നു. ഇതേപറ്റി വീട്ടുകാര്‍ അന്വേഷിച്ചപ്പോള്‍ ഗുരുശിഷ്യബന്ധം മാത്രമാണെന്നായിരുന്നു അധ്യാപികയുടെ മറുപടി. ഇതിന് പിന്നാലെ അധ്യാപിക വിദ്യാര്‍ത്ഥിയുടെ വീട്ടിലെത്തി. അധ്യാപികയെ യാത്രയാക്കാന്‍ ബസ് സ്റ്റോപ്പിലേക്കെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥി ഒപ്പം പോയി. തുടര്‍ന്ന് ഇരുവരും ചേര്‍ത്തലയിലേക്കും തിരുവനന്തപുരത്തേക്കും പോയി. യാത്രക്കിടയില്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു.

തിരുവനന്തപുരത്തുനിന്നും സ്വകാര്യ ബസ്സില്‍ തിങ്കളാഴ്ച ചെന്നൈയിലെത്തി. അവിടെ താമസിച്ച്‌കൊണ്ട് വാടകയ്ക്ക് വീടെടുക്കാന്‍ ശ്രമിച്ചു. ചെന്നൈയില്‍ നിന്ന് സ്വിം കാര്‍ഡ് വാങ്ങി ഫോണില്‍ ഉപയോഗിച്ചതോടെ ഇവരെ കുറിച്ച് വിവരം പൊലീസിന് ലഭിക്കുകയായിരുന്നു. അധ്യാപികയുടെ പത്തുവയസ്സുള്ള മകന്‍ അകന്നുകഴിയുന്ന ഭര്‍ത്താവിനൊപ്പമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com