റോഹിം​ഗ്യൻ അഭയാർത്ഥികൾ കൂട്ടത്തോടെ കേരളത്തിലേക്ക് ; മുന്നറിയിപ്പുമായി റെയിൽവേ

റോഹിം​ഗ്യൻ അഭയാർത്ഥികൾ കുടുംബസമേതം കേരളത്തിലേക്ക് എത്തുന്നതായാണ് റെയിൽവേ സംരക്ഷണ സേന മുന്നറിയിപ്പ് നൽകിയിട്ടുള്ളത്
റോഹിം​ഗ്യൻ അഭയാർത്ഥികൾ കൂട്ടത്തോടെ കേരളത്തിലേക്ക് ; മുന്നറിയിപ്പുമായി റെയിൽവേ

തിരുവനന്തപുരം : റോഹിം​ഗ്യൻ അഭയാർത്ഥികൾ കൂട്ടത്തോടെ കേരളത്തിലേക്ക് എത്തുന്നതായി മുന്നറിയിപ്പ്. ആയിരക്കണക്കിന് റോഹിം​ഗ്യൻ അഭയാർത്ഥികൾ കുടുംബസമേതം രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്നതായാണ് റെയിൽവേ സംരക്ഷണ സേന മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ചെന്നൈയിലെ റെയിൽവേ സംരക്ഷണ സേന പ്രിന്‍സിപ്പല്‍ ചീഫ് സെക്യൂരിറ്റി കമ്മിഷണറാണ് രണ്ട് ദിവസം മുമ്പ് ഇതു സംബന്ധിച്ച ജാ​ഗ്രതാ നിർദേശം നൽകിയത്. 

ഏതൊക്കെ ട്രെയിനുകളിലാണ് ഇവര്‍ സഞ്ചരിക്കുന്നതെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ട്രെയിനുകളില്‍ ഇവരെ കണ്ടെത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അതതു സ്ഥലത്തെ പൊലീസിനു കൈമാറണം. സ്വീകരിച്ച നടപടികളെക്കുറിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സർക്കുലറിൽ നിര്‍ദേശിച്ചിട്ടുണ്ട്. 

റോഹിം​ഗ്യൻ അഭയാർത്ഥികൾ  തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും കുടിയേറിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം സംസ്ഥാനത്തെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിം​ഗ് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം കേരളമുള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാരുകളെ കേന്ദ്രം അറിയിച്ചിട്ടുണ്ട്. രോഹിം​ഗ്യൻ അഭയാർത്ഥികളുടെ സാന്നിധ്യം ദേശസുരക്ഷയുമായി ബന്ധപ്പെട്ടതാണ്. വിവരങ്ങൾ കേന്ദ്രത്തിന് കൈമാറണമെന്നും രാജ്നാഥ് സിം​ഗ് ആവശ്യപ്പെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com