ലഹരി കൊറിയര്‍ വഴി പറന്നെത്തുന്നു? ; കൊച്ചിയില്‍ വന്‍ ലഹരി മരുന്ന് വേട്ട, പിടികൂടിയത് 200 കോടിയുടെ ലഹരി മരുന്ന്

പരിശോധനയില്‍ തിരിച്ചറിയാതിരിക്കാന്‍ കറുത്ത ഫിലിമുകള്‍ കൊണ്ട് പൊതിഞ്ഞ് തുണിക്കിടയിലാണ് ലഹരി പദാര്‍ത്ഥം ഒളിപ്പിച്ചിരുന്നത്
ലഹരി കൊറിയര്‍ വഴി പറന്നെത്തുന്നു? ; കൊച്ചിയില്‍ വന്‍ ലഹരി മരുന്ന് വേട്ട, പിടികൂടിയത് 200 കോടിയുടെ ലഹരി മരുന്ന്

എറണാകുളം:  കൊറിയര്‍ കവറിനുള്ളിലാക്കി പാക്ക് ചെയ്ത നിലയില്‍ 200 കോടി രൂപ വിലമതിക്കുന്ന ലഹരി മരുന്ന് കണ്ടെത്തി. എറണാകുളം ഷേണായീസ് തിയേറ്ററിന് സമീപത്തെ കൊറിയര്‍ സര്‍വ്വീസിന്റെ പാക്കറ്റില്‍ നിന്നാണ് ലഹരി മരുന്ന് ശേഖരം പിടികൂടിയത്.രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു എക്‌സൈസ് സംഘത്തിന്റെ തിരച്ചില്‍. 

32 കിലോ മെത്തലീന്‍ ഡയോക്‌സി മെത്താഫിറ്റമിന്‍(എംഡിഎംഎ) ആണ് പിടികൂടിയതെന്ന് എക്‌സൈസ് ആന്റ് ആന്റി നാര്‍കോട്ടിക് സ്‌ക്വാഡ് അറിയിച്ചു. 

പരിശോധനയില്‍ തിരിച്ചറിയാതിരിക്കാന്‍ കറുത്ത ഫിലിമുകള്‍ കൊണ്ട് പൊതിഞ്ഞ് തുണിക്കിടയിലാണ് ലഹരി പദാര്‍ത്ഥം ഒളിപ്പിച്ചിരുന്നത്.പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് എക്‌സൈസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com