വയലാര്‍ പുരസ്‌കാരം കെ വി മോഹന്‍കുമാറിന്റെ ' ഉഷ്ണരാശിക്ക്' 

ഒരുലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. വയലാര്‍ രാമവര്‍മ്മയുടെ ചരമദിനമായ ഒക്ടോബര്‍ 27 ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വച്ച് പുരസ്‌കാരം സമ്മാനിക്കും.
വയലാര്‍ പുരസ്‌കാരം കെ വി മോഹന്‍കുമാറിന്റെ ' ഉഷ്ണരാശിക്ക്' 

തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡിന് കെ വി മോഹന്‍ കുമാറിന്റെ 'ഉഷ്ണരാശി' എന്ന നോവല്‍ അര്‍ഹമായി. ഫിക്ഷനും ചരിത്രവും സമാസമം ചാലിച്ചെഴുതിയ ഉഷ്ണരാശിയുടെ പശ്ചാത്തലം പുന്നപ്ര- വയലാര്‍ സമരമാണ്. എകെജി, ഇ എംഎസ്, സര്‍ സി പി , കൃഷ്ണപ്പിള്ള തുടങ്ങിയവരെയെല്ലാം നോവലില്‍ കഥാപാത്രങ്ങളായി കാണാം.

ആലപ്പുഴ ചേര്‍ത്തല സ്വദേശിയായ മോഹന്‍കുമാര്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ചാണ് സര്‍ക്കാര്‍ സര്‍വ്വീസിലേക്ക് എത്തിയത്. നിലവില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറായി സേവനം അനുഷ്ഠിക്കുന്ന കെ വി മോഹന്‍കുമാര്‍ പാലക്കാട് , കോഴിക്കോട് ജില്ലകളില്‍ കളക്ടറായി സേവനം ചെയ്തിരുന്നു. ആറു നോവലുകളും നാല് കഥാസമാഹാരങ്ങളും എഴുതിയിട്ടുണ്ട്. ആദ്യനോവലായ 'ശ്രാദ്ധശേഷം' , ' മഴനീര്‍ത്തുള്ളികള്‍' എന്ന പേരില്‍ സിനിമയായിട്ടുണ്ട്. 

ഒരുലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. വയലാര്‍ രാമവര്‍മ്മയുടെ ചരമദിനമായ ഒക്ടോബര്‍ 27 ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വച്ച് പുരസ്‌കാരം സമ്മാനിക്കും.
 
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com