സര്‍ക്കാര്‍ ഉത്തരവ് തളളി മന്ത്രി; ബ്രൂവറിക്കായി കിന്‍ഫ്രപാര്‍ക്കില്‍ ഭൂമി നല്‍കിയിട്ടില്ലെന്ന് ഇ പി ജയരാജന്‍ 

ബ്രൂവറിക്കായി കിന്‍ഫ്രപാര്‍ക്കില്‍ ഭൂമി വിട്ടുനല്‍കിയിട്ടില്ലെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍
സര്‍ക്കാര്‍ ഉത്തരവ് തളളി മന്ത്രി; ബ്രൂവറിക്കായി കിന്‍ഫ്രപാര്‍ക്കില്‍ ഭൂമി നല്‍കിയിട്ടില്ലെന്ന് ഇ പി ജയരാജന്‍ 

തിരുവനന്തപുരം: ബ്രൂവറിക്കായി കിന്‍ഫ്രപാര്‍ക്കില്‍ ഭൂമി വിട്ടുനല്‍കിയിട്ടില്ലെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍. കൊടുക്കാത്ത ഭൂമി കൊടുത്തു എന്ന് പറഞ്ഞ് ചിലര്‍ വിവാദം സൃഷ്ടിക്കുകയാണ്. പഴയകാലത്ത് രഹസ്യമായി പ്രവര്‍ത്തിച്ചവര്‍ക്ക് എല്ലാം അഴിമതിയായി തോന്നുമെന്നും ഇ പി പറഞ്ഞു. 

സംസ്ഥാനത്ത് പുതിയതായി ബ്രൂവറികള്‍ അനുവദിച്ചതില്‍ വന്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. വിഷയത്തില്‍ എക്‌സൈസ് മന്ത്രിയോട് പ്രതിപക്ഷ നേതാവ് 10 ചോദ്യങ്ങളാണ് ചോദിച്ചത്.മദ്യനയത്തിലും എല്‍ഡിഎഫ് പ്രകടന പത്രികയിലും ഇല്ലാത്ത ബ്രൂവറികള്‍ അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തുവിടണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. കാക്കനാട് കിന്‍ഫ്ര പാര്‍ക്കില്‍ 10 ഏക്കര്‍ അനുവദിച്ചത് എന്തടിസ്ഥാനത്തിലെന്ന് ചോദിച്ച ചെന്നിത്തല അഴിമതിയില്‍ വ്യവസായ വകുപ്പിനും പങ്കുണ്ടെന്ന് ആരോപിച്ചു. ഇതിന് മറുപടിയായാണ് ഇ പിയുടെ പ്രതികരണം. 

ബ്രൂവറിക്കായി കിന്‍ഫ്ര പാര്‍ക്കില്‍ ഭൂമി നല്‍കിയെന്നാണ് എക്‌സൈസ് വകുപ്പിന്റെ ഉത്തരവില്‍ പറയുന്നത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com