കുടുംബമായി താമസിക്കാനെന്ന പേരിൽ കെട്ടിടങ്ങൾ വാടകയ്‌ക്കെടുത്ത് പെൺവാണിഭം; പൊലീസ് റെയ്‍ഡിൽ കുടുങ്ങിയത് ഒൻപത് പേർ 

തലസ്ഥാന നഗരത്തിൽ പ്രവർത്തിച്ച പെൺവാണിഭ കേന്ദ്രത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ ഒൻപത് പേർ അറസ്റ്റിൽ
കുടുംബമായി താമസിക്കാനെന്ന പേരിൽ കെട്ടിടങ്ങൾ വാടകയ്‌ക്കെടുത്ത് പെൺവാണിഭം; പൊലീസ് റെയ്‍ഡിൽ കുടുങ്ങിയത് ഒൻപത് പേർ 

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ പ്രവർത്തിച്ച പെൺവാണിഭ കേന്ദ്രത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ ഒൻപത് പേർ അറസ്റ്റിൽ. തിരുവനന്തപുരം പട്ടത്ത് പ്രവർത്തിച്ചിരുന്ന ഓൺലൈൻ പെൺവാണിഭ കേന്ദ്രത്തിലാണ് റെയ്ഡ്. കുടുംബമായി താമസിക്കാൻ എന്ന പേരിൽ നഗരങ്ങളിലെ വലിയ കെട്ടിടങ്ങൾ വാടകയ്‌ക്കെടുത്താണ് സംഘം കേന്ദ്രം നടത്തിയിരുന്നത്. 

മലയാളികളും നേപ്പാൾ സ്വദേശികളുമടക്കമുള്ള സ്ത്രീകളെ ഉപയോഗിച്ചാണ് ഇടപാടുകൾ നടന്നിരുന്നത്. ലൊക്കാന്റൊ എന്ന വെബ്‌സൈറ്റ് വഴിയാണ് നടത്തിപ്പുകാർ ഇടപാടുകാരെ സമീപിച്ചത്. വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള നമ്പറുകളിൽ ബന്ധപ്പെട്ട് ഇടനിലക്കാരൻ നേരിട്ടാണ് ആവശ്യക്കാരെ പെൺവാണിഭ കേന്ദ്രത്തിലേക്ക് കാറിൽ എത്തിച്ചിരുന്നത്. തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം റാക്കറ്റുകൾ സജീവമാണെന്നും റിപ്പോർട്ടുകളുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com