ചെന്നിത്തല മറുപടി പറയണം, തെറ്റിദ്ധാരണ പരത്തരുതെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍

വ്യവസായ വകുപ്പുമായി ആശയക്കുഴപ്പമൊന്നും ഇല്ലെന്നും തെറ്റായ പ്രചരണങ്ങളാണ് പ്രതിപക്ഷം പ്രചരിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ചെന്നിത്തല മറുപടി പറയണം, തെറ്റിദ്ധാരണ പരത്തരുതെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍

തിരുവനന്തപുരം: 2003ല്‍ എ കെ ആന്റണി സര്‍ക്കാരിന്റെ കാലത്ത് ബ്രൂവറിക്ക് അനുമതി നല്‍കിയ വിഷയത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മറുപടി പറയണമെന്ന്  എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. 


വ്യവസായ വകുപ്പുമായി ആശയക്കുഴപ്പമൊന്നും ഇല്ലെന്നും തെറ്റായ പ്രചരണങ്ങളാണ് പ്രതിപക്ഷം പ്രചരിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എക്‌സൈസ് കമ്മീഷണറുമായി നാടത്തിയത് സാധാരണ കൂടിക്കാഴ്ചയാണ്. കിന്‍ഫ്രയിലെ ഭൂമി സംബന്ധിച്ച് അന്തിമ പരിശോധന പോലും നടത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

  2003 ഓഗസ്റ്റില്‍  ചാലക്കുടിയിലെ പൂലാനിയില്‍ ബ്രൂവറി ആരംഭിക്കാന്‍ മലബാര്‍ ബ്രൂവറീസിന് എ കെ ആന്റണി സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇത് വ്യക്തമാക്കുന്ന ക്യാബിനറ്റ് തീരുമാനത്തിന്റെ രേഖ പുറത്ത് വിടാന്‍ യുഡിഎഫ് തയ്യാറാകണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com