തുലാമഴയിൽ കുറവുണ്ടാകില്ല , കൂടാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ദീർഘകാല ശരാശരിയുടെ 89 മുതൽ 111 വരെ ശതമാനം മഴ ഏറിയോ കുറഞ്ഞോ ലഭിക്കാനാണ് സാധ്യതയെന്ന് കേന്ദ്രം വ്യക്തമാക്കുന്നു
തുലാമഴയിൽ കുറവുണ്ടാകില്ല , കൂടാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം : ഇത്തവണ തുലാമഴയിൽ കുറവുണ്ടായേക്കില്ല. സംസ്ഥാനത്ത് ശരാശരി തുലാവർഷം ലഭിക്കുമെന്നാണ്  കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. ദീർഘകാല ശരാശരിയുടെ 89 മുതൽ 111 വരെ ശതമാനം മഴ ഏറിയോ കുറഞ്ഞോ ലഭിക്കാനാണ് സാധ്യതയെന്നും കേന്ദ്രം വ്യക്തമാക്കുന്നു. ഇത് കൂടാനാണ് സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം വിലയിരുത്തുന്നു. 

അതേസമയം, തമിഴ്നാട്ടിൽ ഈ വർഷം 112 ശതമാനം വരെ അധികമഴ ലഭിക്കാൻ സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി. തമിഴ്നാട്, കേരളം, ആന്ധ്രാതീരം, റായലസീമ, ദക്ഷിണ കർണാടക തുടങ്ങി അഞ്ചോളം കാലാവസ്ഥാ മേഖലകളിലാണ് തുലാമഴ ലഭിക്കുന്നത്. ഒക്ടോബർ ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള മൂന്നു മാസമാണ് തുലാമഴക്കാലമായി കണക്കാക്കുന്നത്. ഏകദേശം 43.8 സെന്റീമീറ്ററാണ് തുലാമഴയിലൂടെ ദക്ഷിണേന്ത്യയ്ക്ക് ലഭിക്കുന്നത്.

പസഫിക് സമുദ്ര താപനിലയുമായി ബന്ധപ്പെട്ട എൽ നിനോ പ്രതിഭാസം ഉടലെടുക്കാൻ 70 ശതമാനം സാധ്യതയുള്ളതിനാൽ കനത്ത മഴ പ്രതീക്ഷിക്കുന്നില്ലെന്നും വിദ​ഗ്ധരുടെ വിലയിരുത്തലുണ്ട്. എൽനിനോ ശക്തിപ്പെട്ടാൽ ഇന്ത്യയിൽ മഴ കുറയാൻ സാധ്യത കൂടുതലാണെന്നും വിലയിരുത്തപ്പെടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com