നോട്ടയ്ക്ക് തുല്യം സിപിഎം വോട്ട്; ബെന്നിക്ക് മറുപടിയുമായി എംഎം മണി

ബെന്നി ബെഹന്നാന്‍ ഈ വിവരക്കേട് പുതിയ സ്ഥാനലബ്ധിയിലുളള ആവേശത്തില്‍ പറഞ്ഞുപോയതായിരിക്കും
നോട്ടയ്ക്ക് തുല്യം സിപിഎം വോട്ട്; ബെന്നിക്ക് മറുപടിയുമായി എംഎം മണി

തിരുവനന്തപുരം:  നോട്ടയ്ക്ക് തുല്യമാണ് സി.പി.എമ്മിന്റെ വോട്ടെന്ന യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന് മറുപടിയുമായി സിപിഎം നേതാവും മന്ത്രിയുമായ എംഎം മണി.പുതിയ സ്ഥാനലബ്ധിയിലുള്ള വിവരക്കേടില്‍ പറഞ്ഞുപോയതായിരിക്കും. ഒരുപാട് ഇമ്മിണി മുഴുത്ത ബെന്നിയുടെ പാര്‍ട്ടി, ഇന്ത്യ അടക്കി ഭരിച്ച പാര്‍ട്ടി, ഇപ്പം, വീണ പറമ്പില്‍ തല കാണാത്ത മട്ടിലാണ് ഇന്ത്യയിലെന്ന കാര്യം അദ്ദേഹം മറന്നുപോയെന്നും എംഎം മണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

2004 ല്‍ അധികാരത്തിലെത്താന്‍ ബെന്നിയുടെ മുഴുത്തപാര്‍ട്ടിക്ക് സി.പി.ഐ.എമ്മിന്റെ പിന്തുണ വേണമായിരുന്നു. അങ്ങിനെയാണ് മന്‍മോഹന്‍ സിംഗ്, സോണിയ പ്രഭ്രുതികള്‍ അന്ന് ഭരണം കയ്യാളിയത്. അന്നത്തേതിലും എത്രയോ മടങ്ങ് പരിതാപകരമാണ് ഇന്ന് കോണ്‍ഗ്രസ്സിന്റെ അവസ്ഥ എന്ന കാര്യം ബെന്നിയെപ്പോലെ വിവരക്കേട് വിളമ്പുന്നവര്‍ മനസ്സിലാക്കുന്നത് നന്നായിരിക്കുമെന്നും എംഎം മണി പറഞ്ഞു

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


യു.ഡി.എഫ്. കണ്‍വീനര്‍ സ്ഥാനം ഏറ്റെടുത്ത ആവേശത്തില്‍ ബെന്നി ബെഹന്നാന്‍ കഴിഞ്ഞദിവസം ഒരു വിഡ്ഢിത്തം വിളിച്ചു പറയുകയുണ്ടായി. നോട്ടയ്ക്ക് തുല്യമാണ് സി.പി.ഐ.എമ്മിന്റെ വോട്ടെന്ന്. ബെന്നി ബെഹന്നാന്‍ ഈ വിവരക്കേട് പുതിയ സ്ഥാനലബ്ധിയിലുളള ആവേശത്തില്‍ 
പറഞ്ഞുപോയതായിരിക്കും. ഒരുപാട് ഇമ്മിണി മുഴുത്ത ബെന്നിയുടെ പാര്‍ട്ടി , ഇന്ത്യ അടക്കി ഭരിച്ച പാര്‍ട്ടി, ഇപ്പം, വീണ പറമ്പില്‍ തല കാണാത്ത മട്ടിലാണ് ഇന്ത്യയിലെന്ന കാര്യം അദ്ദേഹം മറന്നു. സി.പി.ഐ.എം. അടക്കമുള്ള എല്ലാവരും യോജിക്കണമെന്നു പറഞ്ഞ് ബെന്നിയുടെ നേതാക്കള്‍ അഭ്യര്‍ത്ഥന നടത്തിക്കൊണ്ടിരിക്കുന്ന കാര്യവും അദ്ദേഹം മറന്നു. 2004 ല്‍ അധികാരത്തിലെത്താന്‍ ബെന്നിയുടെ മുഴുത്തപാര്‍ട്ടിക്ക് സി.പി.ഐ.എമ്മിന്റെ പിന്തുണ വേണമായിരുന്നു. അങ്ങിനെയാണ് മന്‍മോഹന്‍ സിംഗ്, സോണിയ പ്രഭ്രുതികള്‍ അന്ന് ഭരണം കയ്യാളിയത്. അന്നത്തേതിലും എത്രയോ മടങ്ങ് പരിതാപകരമാണ് ഇന്ന് കോണ്‍ഗ്രസ്സിന്റെ അവസ്ഥ എന്ന കാര്യം ബെന്നിയെപ്പോലെ വിവരക്കേട് വിളമ്പുന്നവര്‍ മനസ്സിലാക്കുന്നത് നന്നായിരിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com