യുവതികളെ പ്രവേശിപ്പിച്ചാല്‍ തിരുവാഭരണങ്ങള്‍ വിട്ടുതരില്ലെന്ന് പറഞ്ഞിട്ടില്ല; വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടിയെന്ന് പന്തളം കൊട്ടാരം

യുവതികളെ പ്രവേശിപ്പിച്ചാല്‍ തിരുവാഭരണങ്ങള്‍ വിട്ടുതരില്ലെന്ന് പറഞ്ഞിട്ടില്ല; വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടിയെന്ന് പന്തളം കൊട്ടാരം

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചാല്‍ അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ വിട്ടുനല്‍കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് പന്തളം കൊട്ടാരം

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചാല്‍ അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ വിട്ടുനല്‍കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് പന്തളം കൊട്ടാരം.   സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്നത് വ്യാജ പ്രചാരണമാണെന്ന് പന്തളത്തുകൊട്ടാരം നിര്‍വ്വാഹക സംഘത്തിന്റെ ലെറ്റര്‍ പാഡില്‍ ഇറങ്ങിയ അറിയിപ്പില്‍ പറയുന്നു. 

ഇത് വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണ പരത്തുന്നതുമാണ് എന്ന് പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം അറിയിച്ചു. അയ്യപ്പനു ചാര്‍ത്താനാനുള്ള തിരുവാഭരണം സന്നിധാനത്ത് എത്തിക്കുന്നതും മറ്റുമായി ശബരിമലയുമായി ബന്ധപ്പെട്ട ഒരാചാരവും ലംഘിക്കാന്‍ കൊട്ടാരത്തിനാവില്ല,അങ്ങനെ തീരുമാനിച്ചിട്ടുമില്ല. 

തെറ്റായ പ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്ന് കൊട്ടാരം അഭ്യര്‍ത്ഥിക്കുന്നതോടൊപ്പം ഇത്തരം പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി എടുക്കുന്നതാണെന്നുകൂടി അറിയിക്കുന്നു- അറിയിപ്പില്‍ പറയുന്നു. 

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ, യുവതികളെ പ്രവേശിപ്പിച്ചാല്‍ തിരുവാഭരണങ്ങള്‍ വിട്ടുനല്‍കില്ല എന്ന് പന്തളം കൊട്ടാരം അറിയിച്ചുവെന്ന തരത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണം നടന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com