സന്നിധാനത്ത് കനത്ത മഴ ; പമ്പ വീണ്ടും കരകവിഞ്ഞു

ഹില്‍ടോപ്പിലെ പ്രദേശങ്ങളില്‍ മണല്‍ ചാക്ക് അടുക്കി നിര്‍മ്മിച്ച സംരക്ഷണ ഭിത്തി വെള്ളപ്പാച്ചിലില്‍ ഒഴുകി പോയി
സന്നിധാനത്ത് കനത്ത മഴ ; പമ്പ വീണ്ടും കരകവിഞ്ഞു

പത്തനംതിട്ട : ശബരിമല സന്നിധാനത്തും പമ്പയിലും കനത്ത മഴ. രണ്ടു ദിവസമായി തുടരുന്ന ശക്തമായ മഴയെ തുടര്‍ന്ന് പമ്പയില്‍ വീണ്ടും ജലനിരപ്പ് ഉയര്‍ന്നു. പുഴ കര കവിഞ്ഞ് മണല്‍ത്തിട്ടയിലേക്ക് കയറി ഒഴുകുകയാണ്. പമ്പ അന്നദാന മണ്ഡപത്തിലേക്കും,ഹോട്ടല്‍ കോപ്‌ളക്‌സിലേക്കും വെള്ളം കയറി. 

കഴിഞ്ഞ മാസത്തെ പ്രളയത്തില്‍ ഒലിച്ചുപോയ ഹില്‍ടോപ്പിലെ പ്രദേശങ്ങളില്‍ മണല്‍ ചാക്ക് അടുക്കി നിര്‍മ്മിച്ച സംരക്ഷണ ഭിത്തി വെള്ളപ്പാച്ചിലില്‍ ഒഴുകി പോയി.  ത്രിവേണി പാലത്തിനടുത്തായി സൂക്ഷിച്ചിരുന്ന മണല്‍ ചാക്കുകളും കരകയറിയ വെള്ളത്തില്‍ ഒലിച്ച് പോയി. 

കനത്ത മഴയെ തുടര്‍ന്ന് ഇവിടെ നടന്നു വന്നിരുന്ന നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവെച്ചു. നേരത്തെ പ്രളയസമയത്തും പമ്പാ നദിയില്‍ വലിയ നാശനഷ്ടമാണ് ഉണ്ടായത്. ത്രിവേണി പാലത്തിനും തകരാറുകള്‍ സംഭവിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com