ആരോഗ്യ ഇന്‍ഷുറന്‍സ്: രജിസ്‌ട്രേഷന്‍ ഇന്നുമുതല്‍, 5 ലക്ഷം രൂപയുടെ പരിരക്ഷ  

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 01st April 2019 08:07 AM  |  

Last Updated: 01st April 2019 08:07 AM  |   A+A-   |  

 

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും. സാധാരണക്കാരും തൊഴിലാളികളും ഉള്‍പ്പെടെ ഒന്നരക്കോടി ജനങ്ങള്‍ക്കാണ് ഇത് പ്രയോജനപ്പെടുക. പദ്ധതിയില്‍ അംഗങ്ങളായ ആശുപത്രികളിലാണു രജിസ്‌ട്രേഷന്‍. 

റേഷന്‍-ആധാര്‍ കാര്‍ഡുകള്‍, നിലവിലെ ഇന്‍ഷുറന്‍സിന്റെ കാര്‍ഡ് എന്നിവയാണു ഹാജരാക്കേണ്ടത്. വര്‍ഷം 5 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും. അംഗമാകുന്ന കുടുംബങ്ങളിലെ ഓരോ അംഗത്തിനും കാര്‍ഡ് നല്‍കും. കുടുംബത്തിലെ ഒരാള്‍ ഹാജരായാല്‍ മതി. കിടത്തിച്ചികിത്സ വേണ്ടവരുടെ രജിസ്‌ട്രേഷനാണ് ആദ്യഘട്ടത്തില്‍ നടക്കുക. പിന്നീടു മറ്റുള്ളവരുടെ റജിസ്‌ട്രേഷന്‍ നടക്കും