ജയരാജനെതിരെ കൊലയാളി പരാമര്‍ശം : കെ കെ രമക്കെതിരെ കേസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st April 2019 11:42 AM  |  

Last Updated: 01st April 2019 11:42 AM  |   A+A-   |  

 

കോഴിക്കോട് : വടകരയിലെ സിപിഎം സ്ഥാനാര്‍ത്ഥിയും കണ്ണൂര്‍ മുന്‍ സിപിഎം ജില്ലാ സെക്രട്ടറിയുമായ പി ജയരാജനെ കൊലയാളിയെന്ന് വിളിച്ച് ആക്ഷേപിച്ചുവെന്ന പരാതിയില്‍ ആര്‍എംപി നേതാവ് കെ കെ രമയ്‌ക്കെതിരെ കേസെടുത്തു. രമക്കെതിരെ കേസെടുക്കാന്‍ വടകര ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് നടപടി.

വോ​ട്ട​ര്‍​മാ​ര്‍​ക്കി​ട​യി​ല്‍ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്താ​നും പൊ​തു​ജ​ന മ​ധ്യ​ത്തി​ല്‍ സ്ഥാ​നാ​ര്‍​ഥി​യെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്താ​നും കെ.​കെ. ര​മ ശ്ര​മി​ച്ചു​വെ​ന്നും ഇ​തി​നെ​തി​രെ മാ​തൃ​കാ പെ​രു​മാ​റ്റ​ച​ട്ട​പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാണ് കോ​ടി​യേ​രി ബാലകൃഷ്ണൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി​യി​രു​ന്ന​ത്. തെരഞ്ഞെടുപ്പിൽ പി ജയരാജനെ തോൽപ്പിക്കാൻ യുഡിഎഫിന് പിന്തുണ നൽകുമെന്ന് ആർഎംപി പ്രഖ്യാപിച്ചിട്ടുണ്ട്.