നടിയെ ആക്രമിച്ച സംഭവം: വിചാരണയുടെ പുരോഗതിയറിയിക്കാന്‍ നിര്‍ദേശം

By സമകാലികമലയാളം ഡെസ്‌ക്  |   Published: 01st April 2019 11:19 PM  |  

Last Updated: 02nd April 2019 08:36 AM  |   A+A-   |  

 

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വിചാരണനടപടിയുടെ പുരോഗതി അറിയിക്കാന്‍ ഹൈക്കോടതി വിചാരണകോടതിക്ക് നിര്‍ദേശം നല്‍കി. കേ​സി​ലെ ആ​റാം പ്ര​തി പ്ര​ദീ​പ് ന​ൽ​കി​യ ജാ​മ്യാ​പേ​ക്ഷ​യി​ലാ​ണ് എ​റ​ണാ​കു​ളം സി​ബി​ഐ കോ​ട​തി​യോ​ട് പു​രോ​ഗ​തി അ​റി​യി​ക്കാ​ൻ സിം​ഗി​ൾ ബെ​ഞ്ച് നി​ർ​ദേ​ശി​ച്ച​ത്. 

മു​ഖ്യ​പ്ര​തി ദി​ലീ​പ് ജാ​മ്യം ല​ഭി​ച്ചു പു​റ​ത്താ​ണെ​ന്നും കേ​സി​ൽ പ്ര​തി​ക​ളാ​യ മ​റ്റു സാ​ധാ​ര​ണ​ക്കാ​ർ ജ​യി​ലി​ലാ​ണെ​ന്നും പ്ര​ദീ​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചതിനെ തുടർന്നാണിത്. ദി​ലീ​പി​നെ​പ്പോ​ലെ സ്വാ​ധീ​ന​മു​ള്ള വ്യ​ക്തി പു​റ​ത്തു​ നി​ൽ​ക്കു​മ്പോ​ൾ സാ​ക്ഷി​ക​ൾ സ്വാ​ധീ​നി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ങ്കി​ൽ സാ​ധാ​ര​ണ​ക്കാ​രാ​യ മ​റ്റു പ്ര​തി​ക​ൾ​ക്കു ജാ​മ്യം ന​ൽ​കു​ന്ന​തി​ൽ അ​പാ​ക​ത​യി​ല്ലെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ച്ചു. 

അ​തേ​സ​മ​യം ആ​റു മാ​സ​ത്തി​ന​കം വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കാ​ൻ മ​റ്റൊ​രു സിം​ഗി​ൾ​ബെ​ഞ്ച് നേ​ര​ത്തെ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നു സ​ർ​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. തു​ട​ർ​ന്നാ​ണു വി​ചാ​ര​ണ​യു​ടെ പു​രോ​ഗ​തി അ​റി​യി​ക്കാ​ൻ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്. പ്ര​ദീ​പി​ന്‍റെ ജാ​മ്യാ​പേ​ക്ഷ വീണ്ടും പരി​ഗണിക്കുന്നത് അ​ടു​ത്ത​യാ​ഴ്ചയാണ്.