രമ്യ ഹരിദാസ് കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയി, ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് പറയുന്നില്ല: യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ആക്ഷേപിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 01st April 2019 10:10 PM  |  

Last Updated: 01st April 2019 10:10 PM  |   A+A-   |  

 

പൊന്നാനി: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെതിരെ മോശം പരാമര്‍ശവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. സ്ഥാനാര്‍ത്ഥിയായ രമ്യ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയി. ആക്കുട്ടിയുടെ കാര്യം എന്താവുമെന്ന് പറയുന്നില്ല- ഇതായിരുന്നു വിജയരാഘവന്റെ പരാമര്‍ശം.

പൊന്നാനിയില്‍ എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കവെയായിരുന്നു പരാമര്‍ശം.