ഈ മാസം പകുതിയോടെ വേനല്‍ മഴ എത്തും; കൊടുംചൂടിന് കാരണം പ്രകൃതിചൂഷണമെന്ന് കാലാവസ്ഥ വിദഗ്ധര്‍

മൂന്ന് ദിവസത്തിനുള്ളില്‍ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ മഴ പെയ്യുമെങ്കിലും നിലവിലെ ചൂടിന് ശമനം കിട്ടാന്‍ ഏപ്രില്‍ പകുതി വരെ കാത്തിരിക്കണം
ഈ മാസം പകുതിയോടെ വേനല്‍ മഴ എത്തും; കൊടുംചൂടിന് കാരണം പ്രകൃതിചൂഷണമെന്ന് കാലാവസ്ഥ വിദഗ്ധര്‍


കൊച്ചി; വേനല്‍ കനത്തതോടെ ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസമായി വേനല്‍ മഴ ഈ മാസം പകുതിയോടെ എത്തും. മൂന്ന് ദിവസത്തിനുള്ളില്‍ ചിലയിടങ്ങളില്‍ മഴ പെയ്യുമെന്നും കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തി. നാട് ഇത് വരെ കാണാത്ത കൊടുംചൂടിന് കാരണം കൊല്ലങ്ങളായി തുടരുന്ന പ്രകൃതി ചൂഷണമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ കുറ്റപ്പെടുത്തല്‍. 

മൂന്ന് ദിവസത്തിനുള്ളില്‍ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ മഴ പെയ്യുമെങ്കിലും നിലവിലെ ചൂടിന് ശമനം കിട്ടാന്‍ ഏപ്രില്‍ പകുതി വരെ കാത്തിരിക്കണം. വേനല്‍ മഴ ലഭിച്ചു തുടങ്ങിയാല്‍ മാത്രമേ ചൂട് കുറയൂ. പ്രകൃതി ചൂഷണത്തിന്റെ ഫലമായി ഓസോണ്‍ തന്‍മാത്രകളുടെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് അള്‍ട്രാ വയലറ്റ് രശ്മികള്‍ കൂടുതലായി പതിക്കുന്നതാണ് വെയിലിനെ ഇത്ര അപകടകരമാക്കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. പ്രളയവും നിലവിലെ കൊടുംചൂടും തമ്മില്‍ ബന്ധമുണ്ടോ എന്നറിയാന്‍ ശാസ്ത്രീയ പഠനം നടത്തേണ്ടതുണ്ടെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

കൊടുംചൂടിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്കുള്ള ജാഗ്രതാ നിര്‍ദേശം തുടരുകയാണ്. കനത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ സൂര്യാഘാത മുന്നറിയിപ്പ് നാളെ വരെ തുടരും. സൂര്യാഘാത സാധ്യത കണക്കിലെടുത്ത് ഇന്ന് മലപ്പുറത്ത് കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കുള്‍പ്പെടെ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സൂര്യാതപ സൂര്യാഘാത സാധ്യത നിലനില്‍ക്കുന്നതിനാല്‍ രാവിലെ 11 മുതല്‍ 3 മണിവരെ വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com