പെരിയ ഇരട്ടക്കൊലപാതകം : സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി ; നാളെ പരിഗണിച്ചേക്കും

കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കളാണ് ഹര്‍ജി നല്‍കിയത്
പെരിയ ഇരട്ടക്കൊലപാതകം : സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി ; നാളെ പരിഗണിച്ചേക്കും

കാസര്‍കോട് : കാസര്‍കോട് ജില്ലയിലെ പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കളാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി കോടതി നാളെ പരിഗണിച്ചേക്കും. 

സിപിഎമ്മുമായി അനുഭാവം പ്രകടിപ്പിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുള്ളത്. അതിനാല്‍ ഇപ്പോഴത്തെ അന്വേഷണ സംഘത്തില്‍ നിന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ല. മാത്രമല്ല, ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ സര്‍ക്കാര്‍ അഴിച്ചുപണിതത് സിപിഎമ്മിന്റെ താല്‍പ്പര്യപ്രകാരമാണെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. കൂടാതെ സംഭവത്തിലെ പ്രതികളെ മുഴുവന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പറയുന്ന സര്‍ക്കാരിന് സിബിഐ അന്വേഷണത്തെ എതിര്‍ക്കേണ്ട സാഹചര്യമില്ലെന്നും ഹര്‍ജിക്കാര്‍ പറയുന്നു. 

പെരിയ കല്യാട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍, കൃപേഷ് എന്നിവര്‍ ഫെബ്രുവരി 17 നാണ് വെട്ടേറ്റ് മരിക്കുന്നത്. സംഭവത്തില്‍ കല്യോട്ടെ സിപിഎം നേതാവായ എ പീതാംബരന്‍ അടക്കമുള്ള ഏട്ടോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പ്രതികള്‍ക്ക് സിപിഎം ഏരിയാ കമ്മിറ്റി ഓഫീസില്‍ ഒളിച്ചിരിക്കാന്‍ സഹായം ലഭിച്ചു, നിയമസഹായം ലഭിച്ചു തുടങ്ങിയ ആരോപണങ്ങളില്‍ അന്വേഷണത്തിന് മുതിര്‍ന്നില്ല. സംഭവത്തില്‍ സിപിഎം ഉന്നത നേതാക്കളുടെ ഗൂഢാലോചന സംബന്ധിച്ചും അന്വേഷണം നടന്നില്ലെന്നും, കേസ് പീതാംബരന്റെ വ്യക്തിവൈരാഗ്യമാക്കി ഒതുക്കി തീര്‍ക്കാനാണ് ശ്രമമെന്നും കുടുംബം ആരോപിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com