അനന്തു കൊലക്കേസ് പ്രതിയുടെ വീട്ടിൽ നിന്നും പത്താംക്ലാസുകാരിയെ മോചിപ്പിച്ചു ; പ്രതിക്കെതിരെ ബലാൽസം​ഗ കേസും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd April 2019 10:37 AM  |  

Last Updated: 02nd April 2019 10:37 AM  |   A+A-   |  

rape

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കരമന അനന്തു ഗിരീഷ്​ വധക്കേസിലെ ഒന്നാം പ്രതി വിഷ്​ണുവിന്റെ വീട്ടിൽ നിന്നും പൊലീസ് പത്താംക്ലാസ് വിദ്യാർത്ഥിനിയെ മോചിപ്പിച്ചു. അനന്തു വധക്കേസിൻെറ അന്വേഷണവുമായി ബന്ധപ്പെട്ട് വിഷ്ണുവിൻെറ വീട്ടിലെത്തിയപ്പോഴാണ് പെൺകുട്ടിയെ കണ്ടെത്തുന്നത്. തുടർന്ന് വിഷ്ണുവിനെതിരെ ബലാൽസം​ഗ കേസും ചുമത്തി. 

പത്താംക്ലാസുകാരിയെ തട്ടികൊണ്ടുവന്ന് പീഡിപ്പെച്ചെന്നാണ് കേസ്. ഇയാള്‍ക്കെതിരെ പോക്സോ വകുപ്പും നേമം പൊലീസ് ചുമത്തിയിട്ടുണ്ട്. 
അനന്തു കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് വിഷ്ണുവിൻെറ വീട്ടിലെത്തിയപ്പോഴാണ് പീഡനവിവരം അറിയുന്നത്​. പെണ്‍കുട്ടിയെ കണ്ട് സംശയം തോന്നിയ പൊലീസ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. 

പത്താംക്ലാസുകാരിയായ കുട്ടിയെ വിഷ്ണു തട്ടിക്കൊണ്ട് വന്ന് വീട്ടില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിക്ക് കൈമാറി. പീഡനം നടന്നിട്ടുണ്ടെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി നടത്തിയ കൗണ്‍സിലിങ്ങില്‍ പെണ്‍കുട്ടി പറഞ്ഞു. വൈദ്യപരിശോധനയിലും ഇക്കാര്യം വ്യക്തമായിട്ടുണ്ട്​. 

അനന്തു കൊലക്കേസില്‍ വിഷ്ണുവിൻെറ രണ്ട് സഹോദങ്ങളും റിമാൻഡിലാണ്. അടുത്ത ബന്ധുവും നേരത്തെ കൊലക്കേസില്‍ ഉള്‍പ്പെട്ടിരുന്നു.