'എല്‍ഡിഎഫിന് നേരിടാന്‍ പറ്റാത്ത ഒരു ശക്തനും ഇങ്ങോട്ടു വരുന്നില്ല' ; കാനം രാജേന്ദ്രന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd April 2019 02:15 PM  |  

Last Updated: 02nd April 2019 02:15 PM  |   A+A-   |  

kanamrajendran1-k0WE--621x414@LiveMint

 

തിരുവനന്തപുരം : കേരളത്തിലെ എല്‍ഡിഎഫിന് നേരിടാന്‍ പറ്റാത്ത ഒരു ശക്തനും ഇങ്ങോട്ടു വരുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. രാഹുല്‍ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുന്നതിനെ പരാമര്‍ശിച്ചായിരുന്നു കാനത്തിന്റെ പ്രസ്താവന. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളിലൊരാളാണ് രാഹുല്‍ഗാന്ധി. എല്ലാ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെയും പരാജയപ്പെടുത്തുകയാണ് എല്‍ഡിഎഫിന്റെ ലക്ഷ്യമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. 

കേരളത്തിലെ രാഹുലിന്റെ മത്സരം ബിജെപിയെ സഹായിക്കലാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.  ബിജെപിക്ക് ഒരു സ്വാധീനവുമില്ലാത്ത കേരളത്തില്‍ വന്നാണ് രാഹുല്‍ ഗാന്ധി മത്സരിക്കുന്നത്. രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ തോല്‍പിച്ചുകൊണ്ട് മറുപടി കൊടുക്കണം. കോണ്‍ഗ്രസിന് നല്‍കേണ്ട ശിക്ഷ കേരളത്തിലെ ഇരുപത് സീറ്റിലും എല്‍ഡിഎഫ് ജയിക്കുക എന്നതാകണമെന്നും യെച്ചൂരി പറഞ്ഞു. 

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വിമര്‍ശിച്ചു. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളിലൊരാള്‍ മാത്രമാണ് രാഹുല്‍ഗാന്ധി. വയനാട്ടില്‍ രാഹുലിനെ തോല്‍പ്പിക്കാന്‍ ഇടതുമുന്നണി കഠിനപോരാട്ടം കാഴ്ചവെക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.