ഓടിക്കൊണ്ടിരുന്ന ലോറിയുടെ കാബിന്‍ തലകീഴായി വേര്‍പ്പെട്ടു; നിയന്ത്രണം വിട്ട് പാഞ്ഞു, കാബിനുളളില്‍ കുടുങ്ങി ഡ്രൈവര്‍, സംഭവബഹുലം 

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 02nd April 2019 07:59 AM  |  

Last Updated: 02nd April 2019 07:59 AM  |   A+A-   |  

 

ഇടുക്കി: നെടുങ്കണ്ടത്ത് ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിയുടെ ഡ്രൈവര്‍ കാബിന്‍ തലകീഴായി വേര്‍പ്പെട്ടു. നിയന്ത്രണം വിട്ട ലോറി രണ്ട് കാറുകളിലിടിച്ചു. ലോറി മതിലിലിടിച്ചു നിന്നതിനാല്‍ വന്‍ അപകടം ഒഴിവായി. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.

കഴിഞ്ഞ ദിവസം കുമളി-മൂന്നാര്‍ സംസ്ഥാന പാതയില്‍ കല്ലാറിലെ സ്വകാര്യ ആശുപത്രിക്ക് സമീപം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. ഓടിക്കൊണ്ടിരിക്കുമ്പോള്‍ ലോറിയുടെ ഡ്രൈവര്‍ കാബിന്‍ വേര്‍പെടുകയായിരുന്നു. വേര്‍പെട്ട കാബിനുള്ളില്‍ കുടുങ്ങിയ ഡ്രൈവര്‍ വാഹനത്തില്‍ നിന്നു ചാടിയിറങ്ങാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. പിന്നാലെ നിയന്ത്രണം വിട്ട ലോറി രണ്ട് കാറുകളില്‍ ഇടിച്ചു. ഇറക്കം ഇറങ്ങി നിരപ്പായ സ്ഥലത്തു എത്തിയ ലോറി സമീപത്തെ വീടിന്റെ കല്‍ക്കെട്ടിലേക്ക് ഇടിച്ചു കയറി.

പിന്നോട്ട് തെറിച്ച ശേഷം വീണ്ടും സംസ്ഥാന പാതയോരത്ത് നിന്നു. ലോറി നിന്ന ഉടന്‍ തന്നെ ഡ്രൈവര്‍ വാഹനത്തില്‍ ഇറങ്ങി സമീപത്തെ കാട്ടിനുള്ളിലേക്കു കടന്നുകളഞ്ഞു. ഡ്രൈവര്‍ക്കായി പൊലീസ് അന്വേഷണം നടത്തി വരികയാണ്.