ഇതൊരു 'കട്ട പാര്‍ട്ടിക്കാരന്‍'!; വിവാഹ ക്ഷണക്കത്തിലും വീണാ ജോര്‍ജ്!  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd April 2019 05:14 PM  |  

Last Updated: 02nd April 2019 05:14 PM  |   A+A-   |  

 

അടൂര്‍: തെരഞ്ഞെടുപ്പ് കാലത്ത് വിവാഹം വന്നാല്‍ ഒരു 'കട്ട പാര്‍ട്ടിക്കാരന്‍' എന്ത് ചെയ്യും? വേണമെങ്കില്‍ വിവാഹ ക്ഷണക്കത്തിലും സ്ഥാനാര്‍ത്ഥിയുടെ ചിത്രം പതിപ്പിക്കും!പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജിന്റെ ചിത്രവും വോട്ടഭ്യര്‍ഥനയും വച്ച് വിവാഹ ക്ഷണക്കത്ത് അച്ചടിച്ചിരിക്കുകയാണ് യുവാവ്. ഡിവൈഎഫ്‌ഐ പെരിങ്ങനാട് വടക്ക് മേഖല സെക്രട്ടറി എസ് വിഷ്ണുദേവന്റെ വിവാഹക്ഷണക്കത്താണ് സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കും പുതുമയായത്

ഏപ്രില്‍ 17ന് നടക്കുന്ന വിവാഹത്തിന് ക്ഷണക്കത്തുമായി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും വീടുകളില്‍ എത്തുകയാണ് വിഷ്ണുദേവ്. ക്ഷണക്കത്ത് തുറക്കുമ്പോള്‍ തന്നെ കാണുക വീണാ ജോര്‍ജിന്റെ ചിത്രവും വോട്ടഭ്യര്‍ഥനയുമാണ്. വര്‍ഗീയത വീഴും വികസനം വാഴും ഇത് കേരളമാണ് എന്ന സന്ദേശം കൂടി വിവാഹക്കത്തില്‍ എഴുതിയിട്ടുണ്ട്.