കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ അശ്ലീല സൈറ്റിലൂടെ വിദേശത്തേക്ക് വില്‍ക്കുന്നു; ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുമായി പൊലീസ്

ഓപ്പറേഷന്‍ പി ഹണ്ട് വഴിയുള്ള അന്വേഷണത്തിലാണ് രാജ്യാന്തരകണ്ണികളെ കുറിച്ചുള്ള വിവരം കിട്ടിയത്
കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ അശ്ലീല സൈറ്റിലൂടെ വിദേശത്തേക്ക് വില്‍ക്കുന്നു; ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുമായി പൊലീസ്

തിരുവനന്തപുരം; കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുന്ന റാക്കറ്റിലെ 21 പേരെ പിടികൂടിയതിന് പിന്നാലെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. സംസ്ഥാനത്ത് നിന്ന് കുട്ടികളുടെ നഗ്ന വീഡിയോയും ചിത്രങ്ങളും അശ്ലീല സൈറ്റുകള്‍ വഴി വിദേശത്തേക്ക് വില്‍പ്പന നടത്തിയതായാണ് പൊലീസ് പറയുന്നത്. ഓപ്പറേഷന്‍ പി ഹണ്ട് വഴിയുള്ള അന്വേഷണത്തിലാണ് രാജ്യാന്തരകണ്ണികളെ കുറിച്ചുള്ള വിവരം കിട്ടിയത്. 

അതീവരഹസ്യമായാണ് റാക്കറ്റിന്റെ പ്രവര്‍ത്തനം. ടെലഗ്രാം, വാട്‌സ് ആപ്പ് എന്നിവയില്‍ ഗ്രൂപ്പുണ്ടാക്കും. അതേസമയം തന്നെ വിവിധ അശ്ലീല സൈറ്റുകളിലും ഇവര്‍ സജീവമാകും. വ്യാജപേരുകളിലാകും പലരുടേയും പ്രവര്‍ത്തനം  ഒരു ഗ്രൂപ്പ് പൊലീസ് നശിപ്പിച്ചാല്‍ മറ്റൊരു പേരില്‍ അടുത്ത ഗ്രൂപ്പുണ്ടാക്കി  ചിത്രങ്ങളും വീഡിയോയും  പങ്കുവയ്ക്കും. 

ഗ്രൂപ്പുകള്‍ പരിശോധിച്ചപ്പോള്‍ പൊലീസ് ഞെട്ടിക്കുന്ന  വിവരങ്ങളാണ് കണ്ടെത്തിയത്. പുതിയ ദൃശ്യങ്ങള്‍ വരുന്ന മുറയ്ക്ക് വിലപേശിയാണ് കച്ചവടം നടത്തുന്നത്. കുട്ടികളുടെ പുതിയ നഗ്‌നചിത്രം അറിയിച്ചുകൊണ്ടുള്ള അംഗങ്ങളുടെ പോസ്റ്റുകളും വിലപേശുന്നതിന്റെ വിവിധ ചാറ്റുകള്‍ പൊലീസ് കണ്ടെത്തി. 

ഉന്നതവിദ്യാഭ്യാസമുള്ളവരാണ് ഇതുവരെ പിടിയിലായവരില്‍ ഏറെയും. 85 ഗ്രൂപ്പുകളെ കുറിച്ചുള്ള വിവരമാണ് ഇന്റര്‍പോള്‍ പൊലീസിന് നല്‍കിയിരിക്കുന്നത്. ഈ ഗ്രൂപ്പിലുള്ള മലയാളികളല്ലാത്തവരുടെ വിവരങ്ങള്‍ ഇന്റര്‍പോളിനും മറ്റ് സംസ്ഥാനങ്ങളിലെ പൊലീസിനും കൈമാറിയിട്ടുണ്ട്. കുട്ടികളുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് 5 വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com