കോണ്‍ഗ്രസിന്റെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും; ന്യായ് പദ്ധതി ഉള്‍പ്പടെ നിരവധി വാഗ്ധാനങ്ങള്‍ 

അധികാരത്തില്‍ എത്തിയാല്‍ 12 മാസം കൊണ്ട് സര്‍ക്കാര്‍ തലത്തിലെ 22 ലക്ഷം ഒഴിവുകള്‍ നികത്തമെന്നാണ് ഒരു വാഗ്ധാനം
കോണ്‍ഗ്രസിന്റെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും; ന്യായ് പദ്ധതി ഉള്‍പ്പടെ നിരവധി വാഗ്ധാനങ്ങള്‍ 

ന്യൂഡല്‍ഹി; ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. ദരിദ്ര കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം ചുരുങ്ങിയത് 72,000 രൂപ വരുമാനം ഉറപ്പുവരുത്തുന്ന ന്യായ് പദ്ധതിക്കൊപ്പം പല വാഗ്ദാനങ്ങള്‍ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. ബിജെപിക്ക് എതിരായ പ്രധാന പ്രചാരണ ആയുധമായി ഉപയോഗിക്കുന്ന തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണാനാണ് കോണ്‍ഗ്രസ് പ്രാധാന്യം കൊടുക്കുന്നത്. 

അധികാരത്തില്‍ എത്തിയാല്‍ 12 മാസം കൊണ്ട് സര്‍ക്കാര്‍ തലത്തിലെ 22 ലക്ഷം ഒഴിവുകള്‍ നികത്തമെന്നാണ് ഒരു വാഗ്ധാനം. ന്യായ് പദ്ധതിക്ക് എങ്ങനെ പണം കണ്ടെത്തും, എത്ര കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും ഇതിന്റെ നേട്ടം കിട്ടും എന്നതടക്കമുള്ള വിവരങ്ങളും ഇന്ന് പ്രകടന പത്രികയിലൂടെ കോണ്‍ഗ്രസ് പുറത്തുവിടും.

നീതി അയോഗ് പിരിച്ചുവിട്ട് ആസൂത്രണ കമ്മീഷന്‍ പുനഃസ്ഥാപിക്കും, ജി.എസ്.ടിയിലെ പോരായ്മകള്‍ പരിഗണിക്കുന്നതിനുള്ള ബദല്‍ നിര്‍ദ്ദേശങ്ങള്‍, കര്‍ഷകര്‍, തൊഴിലാളികള്‍ എന്നിവര്‍ക്കുള്ള നിരവധി വാഗ്ദാനങ്ങളും പ്രകടന പത്രികയില്‍ ഉണ്ടായേക്കും. പ്രകടന പത്രികക്ക് അന്തിമ രൂപം നല്‍കാന്‍ കഴിഞ്ഞ ആഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com