ചക്ക കഴിക്കാന്‍ കൊള്ളില്ലെന്ന് ബ്രിട്ടീഷ് പത്രം: അങ്ങനെയല്ലെന്ന് മലയാളികള്‍, വിവാദം

By സമകാലികമലയാളം ഡെസ്‌ക്  |   Published: 02nd April 2019 05:39 AM  |  

Last Updated: 02nd April 2019 05:39 AM  |   A+A-   |  

 

ക്ക മലയാളികള്‍ക്ക് എന്നെന്നും പ്രിയപ്പെട്ട ആഹാരമാണ്. ചക്കപ്പുഴുക്ക്, പായസം, കൊണ്ടാട്ടം അങ്ങനെ ചക്കവെച്ച് ഇല്ലാത്ത പരീക്ഷണങ്ങളില്‍. മാത്രമല്ല, ചക്ക ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്നുള്ള രീതിയിലുള്ള പഠനങ്ങളും ഈയിടെ പുറത്തു വന്നിരുന്നു. മാത്രമല്ല, കഴിഞ്ഞ വര്‍ഷം മുതല്‍ കേരളത്തിന്റെ ഔദ്യോഗിക ഫലം കൂടിയാണു ചക്ക. 

കേരളം കോടിക്കണക്കിനു ചക്കയാണു പ്രതിവര്‍ഷം  ഉപയോഗിക്കുന്നതും വില്‍ക്കുന്നതും കഴിക്കുന്നതും. എന്നാല്‍ ബ്രിട്ടിഷ് പത്രം 'ദ് ഗാര്‍ഡിയന്‍' ചക്കയെ  പറയത്തക്ക രുചിയൊന്നുമില്ലാത്ത ഒരു പഴം എന്ന  നിലയിലാണ് അവതരിപ്പിക്കുന്നത്. '‘Jackfruit is a vegan sensation – could I make it taste delicious at home?’ എന്ന തലക്കെട്ടോടുകൂടിയ ലേഖനം ചക്കയെ പാടെ ഇകഴ്ത്തിക്കാണിക്കുന്ന രീതിയിലാണ്.

മികച്ച പോഷകഗുണമുളള ഭക്ഷണം കഴിക്കാനില്ലാത്തവരാണു ചക്ക തിന്നുന്നതെന്നായിരുന്നു ലേഖനത്തിലെ ഒരു പ്രയോഗം. ലേഖനം ചര്‍ച്ചയായതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ കൂടി മലയാളികള്‍ അമര്‍ഷം പ്രകടിപ്പിച്ചു 'ദ് ഗാര്‍ഡിയ'നെതിരെ രംഗത്തെത്തി. ചക്കയുടെ വിവിധ വിഭവങ്ങളെക്കുറിച്ച് പറഞ്ഞും മറ്റുമായിരുന്നു വിമര്‍ശനങ്ങള്‍. ചക്കയോടുള്ള ഗാര്‍ഡിയന്റെ വിമര്‍ശനം ഭക്ഷ്യ വംശീയതയാണെന്ന അഭിപ്രായവും ചിലര്‍ ഉന്നയിച്ചു.