പ്രകാശ് ബാബുവിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം; കോടതി അനുമതി നല്‍കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd April 2019 07:23 PM  |  

Last Updated: 02nd April 2019 07:23 PM  |   A+A-   |  

 

പത്തനംതിട്ട : കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ പി പ്രകാശ് ബാബുവിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ കോടതി അനുമതി നല്‍കി. റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അനുമതി നല്‍കിയത്. 

ചിത്തിര ആട്ട വിശേഷ സമയത്ത് ശബരിമലയില്‍ എത്തിയ യുവതിയെ ആക്രമിച്ച കേസില്‍ പ്രകാശ് ബാബു ഇപ്പോള്‍ ജയിലില്‍ ആണ്. പ്രകാശ് ബാബു നേരത്തെ സമര്‍പ്പിച്ച ജാമ്യ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. 

ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ പ്രകാശ് ബാബുവിനെതിരെ എട്ട് കേസുകള്‍ നിലവിലുണ്ട്. കലാപത്തിന് ശ്രമിച്ചു, സ്ത്രീയെ ആക്രമിച്ചു, ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പൊലീസ് വാഹനങ്ങള്‍ തകര്‍ത്തു എന്നീ കേസുകളില്‍ ഇയാള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് നിലവിലുണ്ട്.