രണ്ടു ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യത 

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ, വയനാട്, പാലക്കാട് ജില്ലകളിൽ ഇന്ന് അങ്ങിങ്ങ് നേരിയ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷ​ണ കേന്ദ്രത്തിന്റെ പ്രവചനം
രണ്ടു ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യത 

കൊച്ചി: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ, വയനാട്, പാലക്കാട് ജില്ലകളിൽ ഇന്ന് അങ്ങിങ്ങ് നേരിയ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷ​ണ കേന്ദ്രത്തിന്റെ പ്രവചനം. ഇക്കുറി സംസ്ഥാനത്ത് ഏറ്റവുമധികം ചൂട് അനുഭവപ്പെട്ട ജില്ല പാലക്കാടാണ്. അതുകൊണ്ട് തന്നെ മഴ പെയ്യുമെന്ന പ്രവചനം ജില്ലക്കാർക്ക് ആശ്വാസം നൽകുന്നതാണ്. 

അതേസമയം കനത്ത ചൂട് തുടരുന്ന പശ്ചാത്തലത്തിൽ വയനാട്  ഒഴികെയുളള എല്ലാ ജില്ലകൾക്കുമുളള ജാ​ഗ്രതാ നിർദേശം ഇന്നുകൂടി തുടരും. വ​​​യ​​​നാ​​​ട് ഒ​​​ഴി​​​കെ​​​യു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ൽ ഉ​​​യ​​​ർ​​​ന്ന താ​​​പ​​​നി​​​ല​​​യി​​​ൽ ര​​​ണ്ടു മു​​​ത​​​ൽ മൂ​​​ന്നു വ​​രെ ഡി​​​ഗ്രി സെ​​​ൽ​​​ഷ​​സ് വ​​​ർ​​​ധ​​​ന​​​വു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണ് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പ്.  

ഇ​​​ന്ന​​​ലെ ഏ​​​റ്റ​​​വും കൂ​​​ടി​​യ താ​​പ​​നി​​ല രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ലാ​​​ണ്- 39 ഡി​​​ഗ്രി സെ​​​ൽ​​​ഷ​​​സ്. പു​​​ന​​​ലൂ​​​രി​​​ൽ 38 ഡി​​​ഗ്രി​​​യും ആ​​​പ്പു​​​ഴ​​​യി​​​ൽ 37 ഡി​​​ഗ്രി​​​യും താ​​പ​​നി​​ല അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് 36 ഉം ​​​കോ​​​ട്ട​​​യ​​​ത്ത് 36.8 ഉം ​​​കോ​​​ഴി​​​ക്കോ​​​ട് ന​​​ഗ​​​ര​​​ത്തി​​​ൽ 36.3 ഡി​​​ഗ്രി​​​യുമാണ്  താ​​പ​​നി​​ല. കനത്ത ചൂടിൽ സംസ്ഥാനത്ത് ഇന്നലെ 68 പേർക്കു സൂര്യാതപമേറ്റു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com