ശശി തരൂരിന് ആസ്തി 35 കോടി, കൈയില്‍ 38 ലക്ഷം രൂപയുടെ സ്വര്‍ണം; അടൂര്‍ പ്രകാശിന് 14 കോടിയുടെ സ്വത്ത്

ശശി തരൂരിന് ആസ്തി 35 കോടി, രണ്ട് ക്രിമിനല്‍ കേസുകള്‍ - അടൂര്‍ പ്രകാശിന് 14 കോടിയുടെ സ്വത്ത്, ഏഴ് ക്രിമിനല്‍ കേസുകള്‍
ശശി തരൂരിന് ആസ്തി 35 കോടി, കൈയില്‍ 38 ലക്ഷം രൂപയുടെ സ്വര്‍ണം; അടൂര്‍ പ്രകാശിന് 14 കോടിയുടെ സ്വത്ത്


കൊച്ചി: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് 34 കോടിയുടെ ജംഗമവസ്തുക്കളും ഒരു കോടിയുടെ സ്ഥാപരവസ്തുക്കളും അടക്കം 35 കോടിയാണ് ആസ്തി. 5.88 കോടിയുടെ ബാങ്ക് നിക്ഷേപവും മറ്റ് നിക്ഷേപങ്ങളായി 15.32 കോടിയും അദ്ദേഹത്തിനുണ്ട്. ആറ്റിങ്ങള്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിന് 14.46 കോടിയുടെ സ്വത്തും 2.76 കോടിയുടെ ബാധ്യതതയുമുണ്ട്. നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

തരൂരിന്റെ കൈവശം പണമായുള്ളത് 25,000 രൂപയാണ്. 38 ലക്ഷം രൂപവില വരുന്ന 1142 ഗ്രാം സ്വര്‍ണവും കൈയിലുണ്ട്. 45 ലക്ഷത്തിന്റെ സ്വയാര്‍ജ്ജിത സ്ഥാവര വസ്തുക്കളുമുണ്ട്. ഇവയുടെ ഏകേദശ കമ്പോള വില 95 ലക്ഷം വരും. പിന്തുടര്‍ച്ചയായി കിട്ടിയ ആസ്തിയുടെ ഏകദേശ കമ്പോള വില അഞ്ച് ലക്ഷമാണ്. ആറ് ലക്ഷം രൂപ മതിപ്പ് വില വരുന്ന മാരുതി സിയാസും 75,000 രൂപ വില വരുന്ന പഴയൊരു ഫിയറ്റ്‌ലിനിയയും തരൂരിനുണ്ട്.

മതവികാരം വൃണപ്പെടുത്തിയതുമായി ബന്ധപ്പെട്ടും ഭാര്യയുടെ മരണവുമായി ബ്ന്ധപ്പെട്ട രണ്ട് ക്രിമിനല്‍ കേസുകള്‍ തരൂരിനെതിരെയുണ്ട്.

അടൂര്‍ പ്രകാശിന്റെ കൈവശം 14, 250 രൂപയും ഭാര്യയുടെ കൈവശം 6500 രൂപയുമുണ്ട്. സ്വന്തമായി 18.5 ലക്ഷവും ഭാര്യയ്ക്ക് 6.86 ലക്ഷവും നിക്ഷേപമുണ്ട്. ഭാര്യയുടെ കൈവശം 19 ലക്ഷം രൂപയുടെ 950 ഗ്രാം സ്വര്‍ണമുണ്ട്. നാല് ലക്ഷം രൂപയുടെ 2008 മോഡല്‍ ഇന്നോവ കാറും രണ്ട് ലക്ഷം രൂപ വിലയുള്ള 2006 മോഡല്‍ ബൊലേറോ ജീപ്പും അദ്ദേഹത്തിനുണ്ട്. ഭാര്യയ്ക്ക് 21 ലക്ഷത്തിന്റെ ഇന്നോവ ക്രിസ്റ്റയുമുണ്ട്. അടൂര്‍ പ്രകാശിന്റെ പേരില്‍ ഏഴ് ക്രിമിനല്‍ കേസുകളും രണ്ട് വിജിലന്‍സ് കേസുകളുമുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com