സ്ത്രീവിരുദ്ധം, ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ സംസ്‌കാരത്തിനു നിരക്കാത്തത്; വിജയരാഘവന്റെ പരാമര്‍ശനത്തിന് എതിരെ സുനില്‍ പി ഇളയിടം

കൊച്ചി: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെക്കുറിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ നടത്തിയ പരാമര്‍ശം സ്ത്രീവിരുദ്ധമെന്ന്, പ്രമുഖ ഇടതുപക്ഷ ചിന്തകനും എഴുത്തുകാരനുമായ സുനില്‍ പി ഇളയിടം. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ സംസ്‌കാരത്തിനു നിരക്കാത്തതാണ് പരാമര്‍ശമെന്ന് സുനില്‍ പി ഇളയിടം പറഞ്ഞു. 

സുനില്‍ പി ഇളയിടത്തിന്റെ കുറിപ്പ്: 

രമ്യ ഹരിദാസിനെതിരെ എ. വിജയരാഘവന്‍ നടത്തിയ പരാമര്‍ശം സ്ത്രീവിരുദ്ധവും ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ സംസ്‌കാരത്തിന് നിരക്കാത്തതുമാണ്. സ്ത്രീയെ കേവലശരീരമായി കാണുന്ന പൊതുബോധത്തിന്റെ പ്രകാശനമാണത്.

നിശ്ചയമായും തിരുത്തപ്പെടണം.

കഴിഞ്ഞ ദിവസം പൊന്നാന്നിയില്‍ തെരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് വിജയരാഘവന്‍ വിവാദ പരാമര്‍ശം നടത്തിയത്. വലിയ വിവാദമാണ് ഇതു സാമൂഹ്യ, രാഷ്ട്രീയ വൃത്തങ്ങളില്‍ ഉണ്ടാക്കിയത്. ഇടതു ചിന്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ പരാമര്‍ശത്തിനെതിരെ രംഗത്തുവന്നു. രമ്യയെ വ്യക്തിഹത്യ നടത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന വിശദീകരണവുമായി ഇന്നു വിജയരാഘവന്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ പരാമര്‍ശത്തില്‍ ഖേദപ്രകടനം നടത്തുമോയെന്ന ചോദ്യത്തിന് അതിന്റെ കാര്യമില്ലെന്നായിരുന്നു വിജയരാഘവന്റെ മറുപടി.
 
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com