ആദ്യം കള്ളക്കേസ്സില്‍ കുടുക്കി ജയിലിലടച്ചു; തോറ്റുകൊടുക്കാനാവില്ല ഈ ശബരീശ മണ്ണില്‍; അതിജീവിക്കും നമ്മളിതിനെയും; കെ സുരേന്ദ്രന്റെ കുറിപ്പ്

ആദ്യം കള്ളക്കേസ്സില്‍ കുടുക്കി ജയിലിലടച്ചു. പിന്നെ പത്തനം തിട്ടയില്‍ കാലു കുത്തരുതെന്ന് വിലക്കി. ഇപ്പോള്‍ തെരഞ്ഞെടുപ്പു പ്രചാരണം അട്ടിമറിക്കാന്‍ 242 പുതിയ കേസ്സുകള്‍ കൂടി എടുത്തിരിക്കുകയാണ് 
ആദ്യം കള്ളക്കേസ്സില്‍ കുടുക്കി ജയിലിലടച്ചു; തോറ്റുകൊടുക്കാനാവില്ല ഈ ശബരീശ മണ്ണില്‍; അതിജീവിക്കും നമ്മളിതിനെയും; കെ സുരേന്ദ്രന്റെ കുറിപ്പ്

കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് തനിക്കെതിര കൂടുതല്‍ കേസുകള്‍ ഉണ്ടെന്ന് ഹൈക്കോടതിയെ അറിയിച്ച സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ രംഗത്ത്.  ആദ്യം കള്ളക്കേസ്സില്‍ കുടുക്കി ജയിലിലടച്ചു. പിന്നെ പത്തനം തിട്ടയില്‍ കാലു കുത്തരുതെന്ന് വിലക്കി. ഇപ്പോള്‍ തെരഞ്ഞെടുപ്പു പ്രചാരണം അട്ടിമറിക്കാന്‍ 242 പുതിയ കേസ്സുകള്‍ കൂടി എടുത്തിരിക്കുകയാണെന്ന് കെ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ സര്‍ക്കാര്‍ തനിക്ക് ഇതുവരെ സമന്‍സ് നല്‍കാന്‍ പോലും തയ്യാറായിട്ടില്ല. അതിജീവിക്കും നമ്മളിതിനെയും. നമുക്കു തോറ്റുകൊടുക്കാനാവില്ല ഈ ശബരീശ മണ്ണിലെന്ന് സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക്് പോസ്റ്റില്‍ വ്യക്തമാക്കി.

നേരത്തെ നല്‍കിയ പത്രികയില്‍ കൊടുത്തിരുന്നതിനേക്കാള്‍ കൂടുതല്‍ കേസുകള്‍ തന്റെ പേരിലുണ്ടെന്ന് വ്യക്തമായ സാഹചര്യത്തില്‍  കെ സുരേന്ദ്രന്‍ പുതിയ നാമനിര്‍ദേശ പത്രിക നല്‍കും.ശബരിമലയിലെ ആചാരലംഘനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെയും മറ്റും ഉണ്ടായ സംഘര്‍ഷങ്ങളിലും നാശനഷ്ടങ്ങളിലും സുരേന്ദ്രന്‍ പ്രതിയാണെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. 

20 കേസുകള്‍ ഉണ്ടെന്നായിരുന്നു ആദ്യം സുരേന്ദ്രന്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കാണിച്ചിരുന്നത്. സര്‍ക്കാര്‍ പ്രതികാരം തീര്‍ക്കുന്നുവെന്ന് ബിജെപി വക്താവ് എംഎസ് കുമാര്‍ ആരോപിച്ചു. ഒരേ ദിവസം തിരുവനന്തപുരത്തും കാസര്‍കോടും സുരേന്ദ്രനെതിരെ കേസ് ചുമത്തിയെന്നും ബിജെപി ആരോപിച്ചു. ഇന്നോ നാളെയോ പുതിയ പത്രിക സുരേന്ദ്രന്‍ സമര്‍പ്പിക്കുമെന്നാണ് ബിജെപി നേതാക്കള്‍ വ്യക്തമാക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com