തിരുവനന്തപുരത്ത് എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് തീയിട്ടു

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 03rd April 2019 09:37 AM  |  

Last Updated: 03rd April 2019 09:39 AM  |   A+A-   |  

 

തിരുവനന്തപുരം: തിരുവനന്തപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി ദിവാകരന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തീയിട്ട് നശിപ്പിച്ചു. നെയ്യാറ്റിന്‍കരയിലെ അതിയന്നൂരുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസാണ് തീയിട്ട് നശിപ്പിച്ചത്. 

തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്.ദിവാകരന്റെ വിജയം ഉറപ്പിച്ചതില്‍ ഭയന്നാണ് പ്രതിയോഗികള്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് തീയിട്ടതെന്ന് എല്‍ഡിഎഫ് ആരോപിച്ചു.