പിവി അന്‍വറിന് 34.38 കോടിയുടെ സ്വത്ത്; ഭാര്യമാരുടെ പേരില്‍ 14.37 കോടി

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ പൊന്നാനി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പിവി അന്‍വറിന് 34.38 കോടിയുടെ ആസ്തി
പിവി അന്‍വറിന് 34.38 കോടിയുടെ സ്വത്ത്; ഭാര്യമാരുടെ പേരില്‍ 14.37 കോടി

മലപ്പുറം: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ പൊന്നാനി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പിവി അന്‍വറിന് 34.38 കോടിയുടെ ആസ്തി. 15.56 കോടിയുടെ ജംഗമ ആസ്തികളുമുണ്ട്.രണ്ട് ഭാര്യമാരുടെ പേരില്‍ 14.37 കോടിയുടെ ആസ്്തിയുണ്ടെന്നും പത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

സ്ഥാവരവസ്തുക്കളുടെ വികസനത്തിനായി 13.22 കോടി രൂപ ചെലവഴിച്ചു. ഒരു കോടിയുടെ ആസ്തികളാണ് പിന്തുടര്‍ച്ചയായി ലഭിച്ചിട്ടുള്ളത്. ഭാര്യമാരുടെ കൈവശം 76.80 ലക്ഷം രൂപ വിലവരുന്ന 2,400 ഗ്രാം സ്വര്‍ണമുണ്ട്. മൂന്ന് മക്കളുടെ പേരിലായി രണ്ടരലക്ഷത്തിന്റെ ജംഗമവസ്തുക്കളുമുണ്ട്. കര്‍ണാടകയിലുള്‍പ്പടെ വിവിധയിടങ്ങളിലായി ഭൂമിയുമുണ്ട്.

മലപ്പുറം കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്ന് 2.39 കോടിയും മഞ്ചേരി ആക്‌സിസ് ബാങ്കില്‍ നിന്ന് ഒരു കോടിയും ഗ്രീന്‍ ഇന്ത്യാ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ പ്രൈവറ്റ് ലിമിറ്റഡില്‍ 56.54 ലക്ഷവുമടക്കം 3.96 കോടി വായ്പയെടുത്തിട്ടുണ്ട്. 2016 മോഡല്‍ ടയോട്ട ഇന്നോവ, ടാറ്റാ എയ്‌സ്, ഐഷര്‍ ടിപ്പര്‍, മഹീന്ദ്ര ബൊലേറോ, എന്നീ വാഹനങ്ങളുമുണ്ട്. സ്വന്തം കമ്പനിയായ പിവീസ് റിയല്‍ എസ്റ്റേറ്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 6.37 കോടി നിക്ഷേപമുണ്ട്.

ഗ്രീന്‍ ഇന്ത്യാ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ പ്രൈവറ്റ് ലിമിറ്റഡില്‍ 60,000 രൂപയും എടവണ്ണ നായനാര്‍ മെമ്മോറിയല്‍ സഹകരണ ആശുപത്രിയില്‍ ഒരു ലക്ഷത്തിന്റെ നിക്ഷേപം. വിവിധ ബാങ്കുകളിലായി 6.71 ലക്ഷം രൂപ അന്‍വറിനുണ്ട്. 2017-18 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണില്‍ 40.59 ലക്ഷം രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. ബിസിനസ്സില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങി വഞ്ചിച്ചതിന് മഞ്ചേരി പൊലീസ് സ്റ്റേഷനില്‍ കേസുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com