ഫൈബര്‍ വള്ളത്തില്‍ ബോട്ട് ഇടിച്ച് മല്‍സ്യത്തൊഴിലാളി മരിച്ചു ; രണ്ട് പേര്‍ക്ക് പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd April 2019 08:27 AM  |  

Last Updated: 03rd April 2019 08:27 AM  |   A+A-   |  

പ്രതീകാത്മക ചിത്രം


കൊല്ലം : കൊല്ലം തങ്കശ്ശേരിയില്‍ നിന്നും മല്‍സ്യബന്ധനത്തിന് പോയ ഫൈബര്‍ വള്ളത്തില്‍ ബോട്ട് ഇടിച്ച് ഒരാള്‍ മരിച്ചു. പള്ളിത്തോട്ടം സ്വദേശി ബൈജുവാണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരിക്കേറ്റു. 

കരയില്‍ നിന്നും മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെ പുറം കടലില്‍ വെച്ചായിരുന്നു അപകടം.  ഇടിച്ച ബോട്ട് നിര്‍ത്താതെ പോയി.