രാഹുലിനെ തോല്‍പ്പിക്കാന്‍ കച്ചകെട്ടി സിപിഎം; ഒരു ലക്ഷം വോട്ടുകള്‍ പുതുതായി പിടിക്കണം, പാര്‍ട്ടി അംഗങ്ങള്‍ക്ക് ക്വോട്ട നിശ്ചയിച്ചു

വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ തോല്‍പ്പിക്കാന്‍ കച്ചകെട്ടിയിറങ്ങി സിപിഎം
രാഹുലിനെ തോല്‍പ്പിക്കാന്‍ കച്ചകെട്ടി സിപിഎം; ഒരു ലക്ഷം വോട്ടുകള്‍ പുതുതായി പിടിക്കണം, പാര്‍ട്ടി അംഗങ്ങള്‍ക്ക് ക്വോട്ട നിശ്ചയിച്ചു


കല്‍പറ്റ: വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ തോല്‍പ്പിക്കാന്‍ കച്ചകെട്ടിയിറങ്ങി സിപിഎം. പാര്‍ട്ടിയംഗങ്ങള്‍ക്കു വോട്ട് ക്വോട്ട നിശ്ചയിച്ചു. വയനാട്ടിലെ 20,000 പാര്‍ട്ടിയംഗങ്ങളും ചേര്‍ന്ന് ഒരു ലക്ഷം വോട്ടുകള്‍ പുതുതായി പിടിക്കണമെന്നാണു പാര്‍ട്ടി നിര്‍ദേശം. മറ്റു സ്ഥാനാര്‍ഥികള്‍ക്കു വോട്ട് ചെയ്യാനിരിക്കുന്ന കുടുംബങ്ങളെ കണ്ടെത്തി അവരുടെ വോട്ടുകള്‍ എല്‍ഡിഎഫിന് ഉറപ്പാക്കണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത യോഗത്തില്‍ തീരുമാനിച്ചു.

ചുമതലയുള്ള ബൂത്തിലെ 2 കുടുംബങ്ങളെയെങ്കിലും ഓരോ പാര്‍ട്ടിയംഗവും സ്വാധീനിക്കണം. ലോക്കല്‍ കമ്മിറ്റിയംഗം 3 കുടുംബങ്ങളുടെയും ഏരിയാ കമ്മിറ്റിയംഗം 5 കുടുംബങ്ങളുടെയും ചുമതല ഏറ്റെടുക്കണം. ഇത്തരത്തില്‍ ചുരുങ്ങിയത് ഒരു ലക്ഷം പുതിയ വോട്ടുകള്‍ സമാഹരിക്കാനാണു നിര്‍ദേശം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വയനാട് ലോക്‌സഭയക്ക് കീഴിലുള്ള ഏഴില്‍ നാല്  മണ്ഡലങ്ങളിലും വിജയിച്ചെങ്കിലും ലോക്‌സഭാ വോട്ടുകണക്കില്‍ 19,053 വോട്ടിന് എല്‍ഡിഎഫ് പിന്നിലായിരുന്നു. ക്വോട്ട പ്രകാരമുള്ള വോട്ട് പിടിക്കാനായാല്‍ ഈ കുറവ് പരിഹരിക്കാനും കഴിഞ്ഞ ലോക്‌സഭയിലെ 20,870 വോട്ടിന്റെ യുഡിഎഫ് ഭൂരിപക്ഷം മറികടക്കാനുമാകുമെന്നാണു സിപിഎം കണക്കുകൂട്ടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com