ശശി തരൂരിനെ പിന്തുണച്ചത് എന്തുകൊണ്ട്?; വിശദീകരണവുമായി സക്കറിയ

തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെ പിന്തുണച്ചതിന് വിമര്‍ശിച്ച ലക്ഷ്മി രാജീവിന് മറുപടിയുമായി എഴുത്തുകാരന്‍ സക്കറിയ. 
ശശി തരൂരിനെ പിന്തുണച്ചത് എന്തുകൊണ്ട്?; വിശദീകരണവുമായി സക്കറിയ

തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെ പിന്തുണച്ചതിന് വിമര്‍ശിച്ച ലക്ഷ്മി രാജീവിന് മറുപടിയുമായി എഴുത്തുകാരന്‍ സക്കറിയ. 'ശബരിമലയിലെ സ്ത്രീ പ്രവേശ കാര്യത്തില്‍ ശശി തരൂര്‍ പ്രകടിപ്പിച്ച ചാഞ്ചല്യത്തെപറ്റിയുള്ള ലക്ഷ്മിയുടെ നിരൂപണത്തോട് ഞാന്‍ യോജിക്കുന്നു. എന്നാല്‍ ശശി തരൂരിന് ഞാന്‍ നല്‍കുന്ന പിന്തുണ അതിന്റെ ഗൗരവം കുറച്ചു കണ്ടുകൊണ്ടല്ല, ആ പ്രശ്‌നം മലയാളികളുടെ മേല്‍ അടിച്ചേല്‍പ്പിച്ച ശക്തികളെ അഖിലേന്ത്യാ തലത്തില്‍ തോല്‍പ്പിക്കേണ്ട ആവശ്യം മനസ്സിലാക്കികൊണ്ടാണ്'- സക്കറിയ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

'പതിവുപോലെ വലിയ രാഷ്ട്രീയ പ്രശ്‌നങ്ങളെ കാണാതെ മുഖശോഭയിലാണ് സക്കറിയ ആഹ്‌ളാദം കൊള്ളുന്നത്. ഭരണകൂടം എന്നാല്‍ എന്‍ ജി ഒ യൂണിയനെന്നും അധികാരം എന്നാല്‍ പാഞ്ഞു പോകുന്ന മന്ത്രി വാഹനവും എന്നും മനസ്സിലാക്കുന്ന അതേ സക്കറിയന്‍ യുക്തി. ശശി തരൂര്‍ തിരുവനന്തപുരത്തെ ജനങ്ങള്‍ക്കായി കാലു നിറത്തുറപ്പിച്ച് പ്രവര്‍ത്തിച്ചു എന്നും ജനങ്ങളുടെ ആവശ്യങ്ങള്‍ക്കായി മൂര്‍ത്ത ഫലങ്ങളുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നടത്തി എന്നുമാണ് സക്കറിയ പറയുന്നത്. തിരുവനന്തപുരത്തിനായി ശശി തരൂര്‍ ചെയ്ത ഒരു സംഭാവന സക്കറിയക്ക് പറയാമോ? വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തില്‍ അദാനിക്ക് വേണ്ടി നിന്നത്? തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് വിട്ടുകൊടുക്കാനായി വാദിച്ചത്?' ഇങ്ങനെയായിരുന്നു ലക്ഷ്മിയുടെ വിമര്‍ശനം. ഇതിന് വിശദീകരണവുമായാണ് ഇപ്പോള്‍ സക്കറിയ രംഗത്തെത്തിയിരിക്കുന്നത്. 

സക്കറിയുടെ വിശദീകരണം ഇങ്ങനെ: 

ലക്ഷ്മി രാജീവിന്റെ പുരോഗമനപരവും മതേതരവും സ്ത്രീപക്ഷ പരവും ആയ നിലപാടു ക ളെ ഞാന്‍ ആദരിക്കുന്നു. പക്ഷെ ശ ശി തരുരിന്റെ കാര്യത്തില്‍ വിയോജിക്കുന്നു.

1. ഭരണകൂടം എന്നാല്‍ ഒരു പറ്റം മന്ത്രി മാര്‍ ആണെന്ന് ലക്ഷ്മി തെറ്റി ദ്ധരി ച്ചിരിക്കുന്നുവെന്ന് തോന്നുന്നു. അക്കൂട്ടര്‍ അധികാരത്തിന്മേല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വയ്ക്കുന്ന പേപ്പര്‍ വെയ്റ്റ് കള്‍ മാത്രമാണ്. പാര്‍ട്ടികളുടെ താല്‍പര്യങ്ങള്‍ സം രക്ഷി ക്കുക യാണ് അവരുടെ മുഖ്യ ജോലി. അതിന്റെ ചിലവ് നാം പൗരന്മാര്‍ വഹിക്കുന്നു. 

ഭരണകൂടം എന്നാല്‍ ഉദ്യോഗസ്ഥ വൃന്ദം തന്നെയാണ്. വില്ലേജ് ആപ്പീസ് മുതല്‍ മുഖ്യ മന്ത്രി ആപ്പീസ് വരെ അവരാണ് ഭരിക്കുന്നത്. അതിന്റെ ചിലവും നാം പൗരന്മാര്‍ വഹിക്കുന്നു. ജനജീവിതത്തിന്റെ കടിഞ്ഞാണ്‍ അവരുടെ കയ്യിലാണ്. മന്ത്രിമാര്‍ വാസ്തവത്തില്‍ അവരുടെ അനുബന്ധ ങ്ങള്‍ മാത്രമാണ്. അല്ലെന്ന് മന്ത്രിമാരെ തോ ന്നിപ്പികുന്നതില്‍ അവര്‍ എക്കാലവും വിജയിക്കുന്നു. യു ഡി എഫിന്റെയും എല്‍ ഡി എഫിന്റെയും യഥാര്‍ത്ഥ ഉള്ളു കള്ളി കള്‍ അവര്‍ക്ക് അറിയാവുന്നത് പോലെ മറ്റു ആര്‍ക്ക് അറിയാം? അവര്‍ക്കിടയില്‍ ജന ങ്ങളോട് കൂറ് ഉള്ളവരും ധാരാളം ഉള്ളത് കൊണ്ടാണ് മലയാളികളുടെ സമൂഹം നില നിന്നു പോകുന്നത്.

താലപ്പൊലി സ്വീകരിക്കാനും ഉച്ചയൂണിനും മറ്റുമായി തങ്ങള്‍ ചീറി പാഞ്ഞു പോകുന്ന വണ്ടിയുടെ വേഗതയും അകമ്പടി കാറു കളുടെ എണ്ണവും ആണ് അധികാരത്തിന്റെ പ്രകടന പത്രിക എന്ന് വിശ്വസിക്കുന്ന പോ ഴന്‍ മന്ത്രി മാര്‍ എക്കാലത്തും എല്ലാ പാര്‍ട്ടികളിലും ഉണ്ട്. സെക്യൂരിറ്റി എന്ന് പോലീസുകാര്‍ പേര് വിളിക്കുന്ന ഈ ഔദ്ധത്യ പ്രകടനങ്ങള്‍ ഫ്യൂഡല്‍  കൊളോണിയല്‍ അധികാര പ്രമത്തതയില്‍ നിന്ന് പകര്‍ന്നെടുത്തതാണെന്നും ജനാധിപത്യത്തില്‍ അവയ്ക്ക് സ്ഥാനമില്ല എന്നും മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല അല്ലെങ്കില്‍ മനസ്സിലാക്കിയില്ല എന്ന് നടി ക്കുന്നു. ജനാധിപത്യത്തില്‍ ജനങ്ങളാണ് അധി പതി കള്‍, ജനങ്ങള്‍ ശമ്പളം കൊടുത്ത് നിയമി ച്ച ഇക്കൂട്ടരല്ല എന്ന വാസ്തവം മറ യ്ക്കാനാണ്, ജനങ്ങളെ പേടി പ്പിക്കാനും മുട്ടുകുത്തി ക്കാനും ആണ്, തങ്ങള്‍ ആണ് അധീശ വര്‍ഗ്ഗം എന്ന് സ്ഥാപിക്കാനാണ്, സെക്യൂരിറ്റി യുടെ മറവില്‍ ജനങ്ങള്‍ക്കും തങ്ങള്‍ക്കും ഇടയില്‍ ഇങ്ങനെയൊരു ധിക്കാരത്തിന്റെ മതില്‍ അവര്‍ സൃഷ്ടിക്കുന്നത്. അതോ അവര്‍ക്ക് യഥാര്‍ഥത്തില്‍ ജനങ്ങളെ പേടി ആണോ? എങ്കില്‍ നാം അവരോടുക്ഷമിക്കണം. ഈ വിധത്തിലുള്ള അധികാര പ്രകടന ത്തിന് പിന്നിലെ മനശാസ്ത്രം ലക്ഷ്മി പഠന വിധേയം ആക്കിയിട്ടില്ല എന്ന് തോന്നുന്നു.

ശശി തരൂരിന് എതിരെ ലക്ഷ്മി പല ആരോപണ ങ്ങളും ഉന്നയിക്കുന്നുണ്ട്. ഈ രീതിയില്‍ ഉള്ള, തെളിവുകളില്‍ അല്ല അഭിപ്രായ ങ്ങളില്‍ അധിഷ്ഠിത മായ ആരോപണങ്ങള്‍ ആരെ പറ്റിയും, തരൂരിന്റെ എതിര്‍ സ്ഥാനാര്‍ഥി കളെ പറ്റിയും, ഉന്നയിക്കാന്‍ എളുപ്പമാണ്. അവയെ തെളിയിക്കാന്‍ കഴിഞ്ഞാല്‍ എന്ത് നല്ലത്.

ശബരിമലയിലെ സ്ത്രീ പ്രവേശ കാര്യത്തില്‍ ശശി തരൂര്‍ പ്രകടി പ്പിച്ച ചാഞ്ചല്യത്തെപറ്റിയുള്ള ലക്ഷ്മിയുടെ നിരൂപണത്തോട് ഞാന്‍ യോജിക്കുന്നു. എന്നാല്‍ ശശി തരൂരിന് ഞാന്‍ നല്‍കുന്ന പിന്തുണ അതിന്റെ ഗൗരവം കുറച്ചു കണ്ടുകൊണ്ടല്ല, ആ പ്രശ്‌നം മലയാളികളുടെ മേല്‍ അടി ചേല്‍പ്പി ച്ച ശക്തികളെ അഖിലേന്ത്യാ തലത്തില്‍ തോല്‍പ്പിക്കേണ്ട ആവശ്യം മനസ്സിലാക്കികൊണ്ടാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com