അക്രമി വീട്ടില്‍ കയറിയത് പിന്‍വാതിലിലൂടെ, പെണ്‍കുട്ടിയുടെ നെഞ്ചില്‍ രക്തം, മൃതദേഹം ശുചിമുറിയില്‍; നടുങ്ങി തൃശൂര്‍ ചിയ്യാരം  

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 04th April 2019 10:55 AM  |  

Last Updated: 04th April 2019 10:55 AM  |   A+A-   |  

 

തൃശൂര്‍: ചിയ്യാരത്ത് പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്ന സംഭവത്തില്‍ പ്രതി വീട്ടില്‍ കയറിയത് പിന്‍വാതിലിലൂടെയെന്ന് സംശയം. കൊടകര ആക്‌സിസ് എന്‍ജീനിയറിങ് കോളേജ് വിദ്യാര്‍ത്ഥിനായ നീതുവിന്റെ വീട്ടില്‍ സുഹൃത്തും വടക്കേക്കാട് സ്വദേശിയുമായ നിതീഷ് അതിക്രമിച്ചു കടന്നതാകാനാണ് സാധ്യതയെന്ന് കരുതുന്നു. ബൈക്കിലാണ് അക്രമി എത്തിയത്. ശുചിമുറിയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടത്.

പെണ്‍കുട്ടിയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തുകയായിരുന്നു. ശരീരം ഭൂരിഭാഗവും കത്തിയമര്‍ന്ന നിലയിലായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ നെഞ്ചില്‍ രക്തം കണ്ടതായും നാട്ടുകാര്‍ പറയുന്നു.കൃത്യത്തിന് പ്രേരിപ്പിച്ച കാരണം വ്യക്തമല്ല. പ്രണയാഭ്യര്‍ത്ഥ നിരസിച്ചതാണ് കൊലപാതകത്തിന് യുവാവിനെ പ്രേരിപ്പിച്ചതെന്ന് സംശയിക്കുന്നു.

സംഭവം നടക്കുന്ന സമയത്ത് വീട്ടില്‍ പെണ്‍കുട്ടിയും മുത്തശ്ശിയും മാത്രമാണ് ഉണ്ടായിരുന്നത്. കുട്ടിയുടെ അമ്മ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചതാണ്. അച്ഛന്‍ ഉപേക്ഷിച്ചുപോയി. മുത്തശ്ശിയോടും അമ്മാവനോടും കൂടെയാണ് പെണ്‍കുട്ടി കഴിഞ്ഞിരുന്നത്.

ഇന്ന് രാവിലെ ഏഴുമണിയോടെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവമുണ്ടായത്. നാട്ടുകാര്‍ പിടികൂടി നിതീഷിനെ പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ഇയാളെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കും. തുടര്‍ന്ന് ചോദ്യം ചെയ്യും.